പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

കായികമേളയുടെ മുഴുവൻ തുകയും അക്കൗണ്ടിൽ അടക്കണമെന്ന നിർദേശം: പ്രതിഷേധവുമായി എഎച്ച്എസ്ടിഎ

Aug 10, 2025 at 3:12 pm

Follow us on

മലപ്പുറം: കായിക മേളകൾക്കായ്
വിദ്യാർഥികളിൽ നിന്ന് പിരിക്കുന്ന വിഹിതം പൂർണമായി പൊ തുവിദ്യാഭ്യാസ ഡയറക്ടറുടെ അക്കൗണ്ടിലേക്ക് അടക്കാനുള്ള സ ർക്കുലറിനെതിരെ പ്രതിഷേധവുമായി എയ്‌ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് അസോയിഷേൻ. കായിക മേള നടത്തിപ്പിന് സ്പെഷ്യൽ ഫീസ് ഇനത്തിൽ ഒമ്പത്, 10ക്ലാസ്സു കളിലെ കുട്ടികളിൽനിന്ന് 15 രൂപയും ഹയർ സെക്കൻഡറി കുട്ടികളിൽനിന്ന് 75 രൂപയുമാണ് പിരിക്കുന്നത്. കുട്ടികളിൽ നിന്ന് പിരി ച്ചെടുക്കുന്ന തുകയിൽ സ്കൂൾ തല കായികമേള നടത്തി പ്പിനുവേണ്ടി ഓരോ കുട്ടിയിൽനി ന്നുള്ള 21 രൂപ സ്കൂളിൽ തന്നെ നി ലനിർത്തി സബ്‌ജില്ല വിഹിതമായ 12 രൂപയും ജില്ലതല്ല വിഹിത മായ 15 രൂപയും സംസ്ഥാനതല കായികമേള നടത്തിപ്പിൻ്റെ വിഹിതമായ 27 രൂപയും ചേർത്ത് 54 രൂപ മാത്രമായിരുന്നു മുൻ വർഷ ങ്ങളിൽ വകുപ്പ് അക്കൗണ്ടിലേക്ക്സ്കൂൾമേധാവിമാർ അടച്ചിരുന്നത്.
എന്നാൽ, പുതിയ സർക്കുലർ പ്രകാരം സ്കൂൾതല നടത്തിപ്പിനുള്ള 21 രൂപ ലഭ്യമാകില്ല. 75 രൂ പയും പൊതുവിദ്യാഭ്യാസ ഡയ റക്ടറുടെ അക്കൗണ്ടിലേക്ക് അട ക്കാനാണ് സർക്കുലറിലെ നിർദേശം. ഒരു കുട്ടിക്ക് 21 രൂപ കണ ക്കിൽ പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ കുട്ടികളുടെ വിഹിതം ഉപയോഗിച്ചാണ് സ്കൂൾതലത്തിൽ കായികമേള നടത്തിവരുന്നത്.

ആ വിഹിതം ലഭ്യമാകാതെ സ്കൂൾതല കായികമേള നടത്താൻ കഴിയില്ല. ഇത് സ്കൂൾതല കായിക
മേള നടത്തേണ്ട പ്രഥമാധ്യാപകരെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധി സൃഷ്ടിക്കും. സ്കൂൾ സ്പോർട്‌സ് നടത്തിപ്പിനായി ഓരോ കുട്ടിയിൽ നിന്നുള്ള 21 രൂപ കഴിഞ്ഞ കാലങ്ങളിൽ സ്കൂളിൽ ചെലവഴിക്കാനുള്ള അവകാശം ഉണ്ടായിരുന്നു.
അത് പുനഃസ്ഥാപിച്ചു നൽകാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് എയ്‌ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് അസോയിഷേൻ ആവശ്യപ്പെട്ടു. യോഗം സംസ്ഥാന വൈസ് പ്രസിഡന്റ്‌ മനോജ് ജോസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി യു.ടി അബൂബക്കർ, വി.കെ. രഞ്ജിത്ത്, ജില്ലാ പ്രസിഡണ്ട് പി. ഇഫ്തിക്കറുദ്ധീൻ, എം.ടി മുഹമ്മദ്, പി.എം ഉണ്ണിക്കൃഷ്ണൻ, സംസ്ഥാന കൗൺസിലർമാരായ ഡോ. പ്രവീൺ, സുബൈർ, ഡോ. പ്രദീപ് കുമാർ കറ്റോട്, കെ. ഷാം, ഡോ. അജിത് കുമാർ ഷെറീന ഇക്ബാൽ അഫീല റസാക്ക് എന്നിവർ പ്രസംഗിച്ചു.

കായികമേളയുടെ മുഴുവൻ തുകയും അക്കൗണ്ടിൽ അടക്കണമെന്ന നിർദേശം: പ്രതിഷേധവുമായി എഎച്ച്എസ്ടിഎമലപ്പുറം: കായിക മേളകൾക്കായ് വിദ്യാർഥികളിൽ നിന്ന് പിരിക്കുന്ന വിഹിതം പൂർണമായി പൊ തുവിദ്യാഭ്യാസ ഡയറക്ടറുടെ അക്കൗണ്ടിലേക്ക് അടക്കാനുള്ള സ ർക്കുലറിനെതിരെ പ്രതിഷേധവുമായി എയ്‌ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് അസോയിഷേൻ. കായിക മേള നടത്തിപ്പിന് സ്പെഷ്യൽ ഫീസ് ഇനത്തിൽ ഒമ്പത്, 10ക്ലാസ്സു കളിലെ കുട്ടികളിൽനിന്ന് 15 രൂപയും ഹയർ സെക്കൻഡറി കുട്ടികളിൽനിന്ന് 75 രൂപയുമാണ് പിരിക്കുന്നത്. കുട്ടികളിൽ നിന്ന് പിരി ച്ചെടുക്കുന്ന തുകയിൽ സ്കൂൾ തല കായികമേള നടത്തി പ്പിനുവേണ്ടി ഓരോ കുട്ടിയിൽനി ന്നുള്ള 21 രൂപ സ്കൂളിൽ തന്നെ നി ലനിർത്തി സബ്‌ജില്ല വിഹിതമായ 12 രൂപയും ജില്ലതല്ല വിഹിത മായ 15 രൂപയും സംസ്ഥാനതല കായികമേള നടത്തിപ്പിൻ്റെ വിഹിതമായ 27 രൂപയും ചേർത്ത് 54 രൂപ മാത്രമായിരുന്നു മുൻ വർഷങ്ങളിൽ വകുപ്പ് അക്കൗണ്ടിലേക്ക്സ്കൂൾമേധാവിമാർ അടച്ചിരുന്നത്.എന്നാൽ, പുതിയ സർക്കുലർ പ്രകാരം സ്കൂൾതല നടത്തിപ്പിനുള്ള 21 രൂപ ലഭ്യമാകില്ല.

75 രൂ പയും പൊതുവിദ്യാഭ്യാസ ഡയ റക്ടറുടെ അക്കൗണ്ടിലേക്ക് അട ക്കാനാണ് സർക്കുലറിലെ നിർദേശം. ഒരു കുട്ടിക്ക് 21 രൂപ കണ ക്കിൽ പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ കുട്ടികളുടെ വിഹിതം ഉപയോഗിച്ചാണ് സ്കൂൾതലത്തിൽ കായികമേള നടത്തിവരുന്നത്. ആ വിഹിതം ലഭ്യമാകാതെ സ്കൂൾതല കായികമേള നടത്താൻ കഴിയില്ല. ഇത് സ്കൂൾതല കായികമേള നടത്തേണ്ട പ്രഥമാധ്യാപകരെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധി സൃഷ്ടിക്കും. സ്കൂൾ സ്പോർട്‌സ് നടത്തിപ്പിനായി ഓരോ കുട്ടിയിൽ നിന്നുള്ള 21 രൂപ കഴിഞ്ഞ കാലങ്ങളിൽ സ്കൂളിൽ ചെലവഴിക്കാനുള്ള അവകാശം ഉണ്ടായിരുന്നു.അത് പുനഃസ്ഥാപിച്ചു നൽകാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് എയ്‌ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് അസോയിഷേൻ ആവശ്യപ്പെട്ടു. യോഗം സംസ്ഥാന വൈസ് പ്രസിഡന്റ്‌ മനോജ് ജോസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി യു.ടി അബൂബക്കർ, വി.കെ. രഞ്ജിത്ത്, ജില്ലാ പ്രസിഡണ്ട് പി. ഇഫ്തിക്കറുദ്ധീൻ, എം.ടി മുഹമ്മദ്, പി.എം ഉണ്ണിക്കൃഷ്ണൻ, സംസ്ഥാന കൗൺസിലർമാരായ ഡോ. പ്രവീൺ, സുബൈർ, ഡോ. പ്രദീപ് കുമാർ കറ്റോട്, കെ. ഷാം, ഡോ. അജിത് കുമാർ ഷെറീന ഇക്ബാൽ അഫീല റസാക്ക് എന്നിവർ പ്രസംഗിച്ചു.

Follow us on

Related News