തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്, ഡെപ്യൂട്ടി മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍ തസ്തികളിലേക്ക് നിയമനം നടത്തുന്നു. ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓഗസ്റ്റ് 19 വരെ അപേക്ഷ സമര്‍പ്പിക്കാം. ജനറല്‍, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങളിലായി 300 ലേറെ ഒഴിവുകളുണ്ട്. യോഗ്യതയുടെയും പ്രവൃത്തിപരിചയത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ അഞ്ച് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. ഇത് പരമാവധി 10 വര്‍ഷം വരെ നീട്ടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്
ഔദ്യോഗിക വെബ്‌സൈറ്റായ http://bankofbaroda.in സന്ദര്‍ശിക്കുക.

‘