പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ക്ലാസുകളിലെ പിൻ ബെഞ്ചുകൾ ഒഴിവാക്കാൻ ആലോചന: ആരും പിന്നിലാകരുതെന്ന് മന്ത്രി

Aug 5, 2025 at 10:06 am

Follow us on

തിരുവനന്തപുരം: സ്കൂളിലെ പിൻബെൻജുകാർ ഇനി മുന്നേറും. ക്ലാസുകളിലെ പിൻബെഞ്ചുകൾ ഇല്ലാതാക്കി എല്ലാ വിദ്യാർത്ഥികളെയും മുന്നേറാൻ പ്രേരിപ്പിക്കുന്ന ആശയവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. സ്കൂളുകളിൽ ഒന്നിനും പിന്നിൽ ഒന്നായി ബെഞ്ചുകൾ ഇടുന്നതിനു പകരം അധ്യാപകന് അഭിമുഖമായി ‘യു’ അകൃതിയിൽ ബെഞ്ചുകളും ഡെസ്കുകളും സ്ഥാപിച്ച പഠനം നടത്താനാണ് ആലോചന. ഇത്തരത്തിൽ ക്രമീകരണം നടത്തിയാൽ എല്ലാ വിദ്യാർത്ഥിയും മുൻ ബെഞ്ചിൽ സ്ഥാനം പിടിക്കും. ഇതുമായി ബന്ധപ്പെട്ട് മന്ത്രി ശിവൻകുട്ടിയുടെ വാക്കുകൾ ഇങ്ങനെ; നമ്മുടെ സ്കൂൾ ക്ലാസ് മുറികളിൽനിന്ന് ‘പിൻബെഞ്ചുകാർ’ എന്നൊരു സങ്കൽപ്പം ഒഴിവാക്കാൻ  ആഗ്രഹിക്കുന്നു. ഈ സങ്കൽപം ഒരു വിദ്യാർഥിയുടെ ആത്മവിശ്വാസത്തെയും പഠനത്തെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്.

ഒരു കുട്ടിയും പഠനത്തിലോ ജീവിതത്തിലോ പിന്നോട്ട് പോകാൻ പാടില്ല. എല്ലാ കുട്ടികൾക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഇത് എങ്ങനെ പ്രാവർത്തികമാക്കാം എന്നതിനെക്കുറിച്ച് നമ്മൾ ആലോചിക്കുന്നു. പിൻബെഞ്ചുകാർ എന്ന ആശയം ഇല്ലാതാക്കാൻ പല രാജ്യങ്ങളും പല മാതൃകകളും പിന്തുടരുന്നുണ്ട്. നമ്മുടെ വിദ്യാഭ്യാസരീതിക്ക് അനുയോജ്യമായ ഏറ്റവും മികച്ച മാതൃക കണ്ടെത്താൻ വിദഗ്ധരുടെ ഒരു സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചു. ഈ സമിതിയുടെ നിർദ്ദേശങ്ങൾ പരിഗണിച്ച് നമുക്ക് മുന്നോട്ട് പോകാം.നമ്മുടെ കുട്ടികളുടെ മികച്ച ഭാവിക്കായി നിങ്ങളുടെ എല്ലാവിധ പിന്തുണയും തേടുന്നു….മന്ത്രി വി.ശിവൻകുട്ടി..

Follow us on

Related News