തിരുവനന്തപുരം:സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായ സാഹചര്യത്തിൽ വിവിധ ജില്ലകളിൽ നാളെ (ഓഗസ്റ്റ് 6) അവധി പ്രഖ്യാപിച്ചു. മഴ ശക്തമായി പെയ്യുന്ന സാഹചര്യത്തിൽ നാളെ തൃശ്ശൂർ ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്കൂളുകൾക്ക് പുറമേ അങ്കനവാടികൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ നടക്കും. തൃശ്ശൂർ ജില്ലയ്ക്ക് പുറമേ കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. കാസർകോട് ജില്ലയിൽ ശക്തമായ മഴയാണ് ചെയ്യുന്നത്.

ഈ സാഹചര്യത്തിലാണ് സുരക്ഷ മുൻനിർത്തി സ്ഥാപനങ്ങൾക്ക് കലക്ടർ അവധി നൽകിയത്. പ്രൊഫഷണൽ കോളേജുകൾക്കും അവധിയാണ്. പരീക്ഷകളിൽ മാറ്റമില്ല. കണ്ണൂർ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി നൽകിയിട്ടുണ്ട്. കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അവധി. ട്യൂഷൻ സെന്ററുകൾ അംഗണവാടികൾ മതപഠന സ്ഥാപനങ്ങൾ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. സ്പെഷ്യൽ ക്ലാസുകൾ നടത്താൻ അനുവദിക്കില്ല.
