പ്രധാന വാർത്തകൾ
ഈവർഷത്തെ പ്ലസ് വൺ പ്രവേശനം പൂർത്തിയായിവേനലവധി മാറ്റൽ അപ്രായോഗികം: മുഴുവൻ അഴിച്ചു പണിയണമെന്ന് വിദഗ്ധർ വിവിധ തസ്തികകളിലെ നിയമനത്തിനുള്ള പി.എസ്.സി അഭിമുഖം: തീയതികൾ അറിയാം സ്കൂൾ അവധി ജൂൺ, ജൂലൈ മാസങ്ങളിൽ: അഭിപ്രായം തേടി വിദ്യാഭ്യാസ വകുപ്പ്നാളെ മുതൽ സ്കൂളുകൾ വിഭവ സമൃദ്ധം: പുതിയ മെനു നാളെ മുതൽഇന്ന് സ്കൂളുകളിൽ മൗനാചരണം: രാവിലെ 10ന് നടത്തണംപ്ലസ്‌വൺ ഒഴിവ് സീറ്റുകളിലെ പ്രവേശനം: അപേക്ഷ നാളെമുതൽപ്ലസ് ടു വിദ്യാർത്ഥികളുടെ ഒന്നാം പാദവാർഷിക പരീക്ഷ 18മുതൽ: ടൈം ടേബിൾ ഉടൻകായിക അധ്യാപകരുടെ സംരക്ഷണത്തിന് നടപടി: അധ്യാപക-വിദ്യാർത്ഥി അനുപാതം പുനക്രമീകരിക്കുംമുഴുവൻ സ്കൂളുകളിലും സുരക്ഷാ പരിശോധന: നടപടി ജൂലൈ 25മുതൽ

സ്കൂൾ അവധി ജൂൺ, ജൂലൈ മാസങ്ങളിൽ: അഭിപ്രായം തേടി വിദ്യാഭ്യാസ വകുപ്പ്

Jul 31, 2025 at 10:54 am

Follow us on

തിരുവനന്തപുരം: സംസ്ഥാനത്തെ മധ്യവേനൽ അവധി മൺസൂൺ കാലത്തേക്ക് മാറ്റുന്നതിനെ കുറിച്ചുള്ള അഭിപ്രായം തേടി വിദ്യാഭ്യാസ വകുപ്പ്. കേരളത്തിലെ  സ്കൂൾ അവധിക്കാലം നിലവിൽ ഏപ്രിൽ, മെയ് മാസങ്ങളിലാണ്. ഈ അവധിക്കാലം ശക്തമായി മഴ പെയ്യുന്ന ജൂൺ, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ചാണ് വിദ്യാഭ്യാസ വകുപ്പ് അഭിപ്രായം തേടിയത്. വിദ്യാഭ്യാസ മന്ത്രി  വി.ശിവൻകുട്ടിയാണ് ഇക്കാര്യത്തിൽ അഭിപ്രായം ഉന്നയിച്ചത്. മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ; “കേരളത്തിലെ നമ്മുടെ സ്കൂൾ അവധിക്കാലം നിലവിൽ ഏപ്രിൽ, മെയ് മാസങ്ങളിലാണ്. ഈ മാസങ്ങളിൽ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നത് കുട്ടികൾക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് എന്നത് വസ്തുതയാണ്. അതേസമയം, മൺസൂൺ കാലയളവായ ജൂൺ, ജൂലൈ മാസങ്ങളിൽ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകൾക്ക് അവധി നൽകേണ്ടി വരികയും പഠനം തടസ്സപ്പെടുകയും ചെയ്യാറുണ്ട്.

ഈ സാഹചര്യത്തിൽ, സ്കൂൾ അവധിക്കാലം ഏപ്രിൽ, മെയ് മാസങ്ങളിൽ നിന്ന് മാറ്റി, കനത്ത മഴയുള്ള ജൂൺ, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഒരു പൊതു ചർച്ചയ്ക്ക് തുടക്കം കുറിക്കുകയാണ്. മെയ് – ജൂൺ എന്ന ആശയവും ഉയർന്നുവരുന്നുണ്ട്. ഈ വിഷയത്തിൽ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയാൻ ആഗ്രഹിക്കുന്നു.

ഈ മാറ്റം നടപ്പിലാക്കുന്നതിലൂടെ എന്തെല്ലാം ഗുണങ്ങളും ദോഷങ്ങളുമുണ്ടാകാം? കുട്ടികളുടെ പഠനത്തെയും ആരോഗ്യത്തെയും ഇത് എങ്ങനെ ബാധിക്കും? അധ്യാപകർക്കും രക്ഷിതാക്കൾക്കും ഇത് എത്രത്തോളം പ്രായോഗികമാകും? മറ്റ് സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും അവധിക്കാല ക്രമീകരണങ്ങൾ നമുക്ക് എങ്ങനെ മാതൃകയാക്കാം? നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റുകളായി രേഖപ്പെടുത്തുക. ഈ വിഷയത്തെക്കുറിച്ച് ഒരു ക്രിയാത്മകമായ ചർച്ചയ്ക്ക് തുടക്കമിടാൻ ഇത് സഹായകമാകുമെന്ന് വിശ്വസിക്കുന്നു. നിങ്ങളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നു…

സ്നേഹത്തോടെ….

വി.ശിവൻകുട്ടി.

Follow us on

Related News