പ്രധാന വാർത്തകൾ
ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽഎല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാംഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടി

വിവിധ തസ്തികകളിലെ നിയമനത്തിനുള്ള പി.എസ്.സി അഭിമുഖം: തീയതികൾ അറിയാം 

Jul 31, 2025 at 12:29 pm

Follow us on

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ കേരള പബ്ലിക് സർവീസ് കമ്മീഷൻ നിയമനത്തിനുള്ള അഭിമുഖം അടുത്ത ആഴ്ച നടക്കും. കേരള പൊലീസ് സർവീസ് (ഫോറൻസിക് സയൻസ് ലബോറട്ടറി) വകുപ്പിൽ സയന്റിഫിക് ഓഫീസർ (ഡോക്യുമെന്റ്സ്) (കാറ്റഗറി നമ്പർ 635/2023) തസ്തികയിലേക്ക് ഓഗസ്റ്റ് 6, 7, 8, 12 തിയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജിആർ 3 എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546281).

ആരോഗ്യ വകുപ്പിൽ ഒപ്റ്റോമെട്രിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 526/2023) തസ്തികയിലേക്ക് ഓഗസ്റ്റ് 6, 7, 8 തീയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ്. എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജിആർ6 വിഭാഗവുമായി ബന്ധപ്പെടണം (0471 2546364).

കേരള സംസ്ഥാന സഹകരണ ബാങ്ക് ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ (ജനറൽ വിഭാഗം) (കാറ്റഗറി നമ്പർ 433/2023) തസ്തികയിലേക്കുള്ള രണ്ടാംഘട്ട അഭിമുഖം ഓഗസ്റ്റ് 6, 7, 8 തിയതികളിൽ രാവിലെ 8 മണിക്കും 10 മണിക്കും പിഎസ്‍സി ആസ്ഥാന ഓഫീസിൽ നടത്തും. 

കേരള സ്റ്റേറ്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ ഫോർ ക്രിസ്ത്യൻ കൺവേർട്സ് ഫ്രം ഷെഡ്യൂൾഡ് കാസ്റ്റ് ആൻഡ് ദ റെക്കമന്റഡ് കമ്മ്യൂണിറ്റീസ് ലിമിറ്റഡിൽ സെക്രട്ടറി കം ഫിനാൻസ് മാനേജർ (കാറ്റഗറി നമ്പർ 440/2022) തസ്തികയിലേക്ക് ഓഗസ്റ്റ് 8 ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. 

ഉദ്യോഗാർഥികൾക്കുള്ള അറിയിപ്പ്, എസ്എംഎസ് വഴി നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ 0471 2546442 നമ്പറിൽ ബന്ധപ്പെടണം.

Follow us on

Related News

ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം: പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യുമെന്ന് മന്ത്രി

ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം: പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യുമെന്ന് മന്ത്രി

തിരുവനന്തപുരം:കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂൾ വൈദ്യുതി ലൈനിൽ നിന്ന്  ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച...