പ്രധാന വാർത്തകൾ
കെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ2026-27 വർഷത്തെ ബിരുദ പ്രവേശനം: CUET-UG രജിസ്‌ട്രേഷൻ ഉടൻവീഡിയോ എഡിറ്റിങ് കോഴ്സ് പരീക്ഷാഫലം പ്രഖ്യാപിച്ചു: ഒന്നാം റാങ്ക് ആഷിക് മോൻ എൽദോസിന്

ഇന്ന് സ്കൂളുകളിൽ മൗനാചരണം: രാവിലെ 10ന് നടത്തണം

Jul 30, 2025 at 12:05 am

Follow us on

തിരുവനന്തപുരം:വയനാട് ചൂരൽമല, മുണ്ടകൈ ഉരുൾപൊട്ടലിന്റെ ഒന്നാം വാർഷിക ദിനമായ ഇന്ന് സംസ്ഥാനത്തെ സ്കൂളുകളിൽ ഒരു മിനുട്ട് മൗനം ആചരിക്കും. ദുരന്തത്തിൽ മരിച്ച 52
വിദ്യാർത്ഥികളോടുള്ള ആദരസൂചകമായാണ് സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളിലും ജൂലൈ 30ന് രാവിലെ 10:00 മണിക്ക്
ഒരു മിനിറ്റ് മൗനം ആചരിക്കാൻ നിർദേശം. പൊതുവിദ്യാഭ്യാസ ഡയരക്ടർ ഉത്തരവിറക്കി.

പ്ലസ് ടു വിദ്യാർത്ഥികളുടെ ഒന്നാം പാദവാർഷിക പരീക്ഷ 18മുതൽ: ടൈം ടേബിൾ ഉടൻ

തിരുവനന്തപുരം:ഈ അധ്യയന വർഷത്തെ പ്ലസ് ടു ഒന്നാം പാദവാർഷിക പരീക്ഷ (ഓണപ്പരീക്ഷ) ഓഗസ്റ്റ് 18മുതൽ ആരംഭിക്കും. പരീക്ഷയുടെ ടൈം ടേബിൾ ഉടൻ പ്രസിദ്ധീകരിക്കും. പരീക്ഷ ഓഗസ്റ്റ് 18 മുതൽ 29 വരെയുള്ള ദിവസങ്ങളിൽ നടത്താനാണ് നിർദ്ദേശം. എസ്.സി.ഇ.ആർ.ടി തലത്തിൽ തയ്യാറാക്കിയിട്ടുളള ചോദ്യപേപ്പർ ബാങ്കിന്റെ മാതൃകയിൽ ചോദ്യപേപ്പർ സ്കൂൾതലത്തിൽ തയ്യാറാക്കും.
ഒന്നാം പാദവാർഷിക പരീക്ഷക്ക് മുൻപായി പൂർത്തിയാക്കേണ്ട പാഠഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങളും, കൂടാതെ വന്നിട്ടുളള സിലബസ്സിൽ മാറ്റങ്ങൾക്കനുസൃതമായിട്ടുമായിരിക്കണം ചോദ്യപേപ്പർ തയ്യാറാക്കേണ്ടത്. ചോദ്യപേപ്പർ പ്രിൻ്റ് ചെയ്യുന്ന ആവശ്യത്തിലേക്ക് ഉണ്ടാകുന്ന ചെലവ് പി.ഡി അക്കൗണ്ടിൽ നീക്കിയിരിപ്പുളള തുക വിനിയോഗിക്കണമെന്ന് സ്കൂളുകൾക്ക് നിർദ്ദേശം നൽകി. ചോദ്യപേപ്പർ മാതൃക ലഭിക്കുന്ന ലിങ്ക് ചുവടെ ചേർക്കുന്നു.
https://share.google/u725yvu0b35സ്സ്വബ്വബ്

Follow us on

Related News