പ്രധാന വാർത്തകൾ
പ്ലസ്‌വൺ ഒഴിവ് സീറ്റുകളിലെ പ്രവേശനം: അപേക്ഷ നാളെമുതൽപ്ലസ് ടു വിദ്യാർത്ഥികളുടെ ഒന്നാം പാദവാർഷിക പരീക്ഷ 18മുതൽ: ടൈം ടേബിൾ ഉടൻകായിക അധ്യാപകരുടെ സംരക്ഷണത്തിന് നടപടി: അധ്യാപക-വിദ്യാർത്ഥി അനുപാതം പുനക്രമീകരിക്കുംമുഴുവൻ സ്കൂളുകളിലും സുരക്ഷാ പരിശോധന: നടപടി ജൂലൈ 25മുതൽസ്കൂള്‍ സമയമാറ്റത്തില്‍ മുസ്ലീം സംഘടനകളുമായി ചര്‍ച്ചയ്ക്ക് തയാറായി സര്‍ക്കാര്‍: ചർച്ച ബുധനാഴ്ച്ചപൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരിൽ വ്യാജ വാട്സ്ആപ്പ് ഉപയോഗിച്ച് പണം തട്ടാൻ ശ്രമം: പരാതി നൽകി ഡിജിഇഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം: പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യുമെന്ന് മന്ത്രിഅതിതീവ്ര മഴ: ജൂലൈ 18ന് 3ജില്ലകളിൽ അവധിഇന്നും നാളെയും  അതിതീവ്ര മഴയ്ക്ക് സാധ്യത: നാളെ വിവിധ ജില്ലകളിൽ റെഡ് അലേർട്ട്വിദ്യാർത്ഥിയുടെ മരണം: നാളെ കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ ബന്ദ്

പ്ലസ്‌വൺ ഒഴിവ് സീറ്റുകളിലെ പ്രവേശനം: അപേക്ഷ നാളെമുതൽ

Jul 28, 2025 at 5:49 pm

Follow us on

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് അവസാന അവസരം. മെറിറ്റ് ക്വാട്ടയിലെ വിവിധ അലോട്ട്‌മെൻറുകളിൽ അപേക്ഷിച്ചിട്ടും പ്രവേശനം ലഭിക്കാത്തവർക്ക്‌ നിലവിലുള്ള വേക്കൻസിയിൽ പ്രവേശനം നേടുന്നതിനായി നാളെ (ജൂലൈ 29) രാവിലെ 10 മണി മുതൽ ജൂലൈ 30 ന് വൈകിട്ട് 4 മണി വരെ അപേക്ഷ സമർപ്പിക്കാം. നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കുവാൻ സാധിക്കുകയില്ല. നിലവിലുള്ള വേക്കൻസി അഡ്‌മിഷൻ വെബ്സൈറ്റായ http://hscap.kerala.gov.in -ൽ 2025 ജൂലൈ 29 ന് രാവിലെ 9 മണിയ്ക്ക് പ്രസിദ്ധീകരിക്കുന്നതാണ്. പ്രസ്തുത വേക്കൻസിയിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ ജൂലൈ 29ന് രാവിലെ 10 മണി മുതൽ ജൂലൈ 30 ന് വൈകിട്ട് 4 മണി വരെയുള്ള സമയ പരിധിക്കുള്ളിൽ കാൻഡിഡേറ്റ് ലോഗിനിലെ Apply for Vacant Seats എന്ന ലിങ്കിലൂടെ അപേക്ഷ സമർപ്പിക്കണം. അപേക്ഷയിൽ പ്രസിദ്ധപ്പെടുത്തിയ വേക്കൻസികൾക്കനുസൃതമായി എത്ര സ്‌കൂൾ/കോഴ്‌സുകൾ വേണമെങ്കിലും ഓപ്ഷനായി ഉൾപ്പെടുത്താവുന്നതാണ്.

പട്ടിക വർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പതിനഞ്ച് (15) മോഡൽ റെസിഡെൻഷ്യൽ ഹയർസെക്കണ്ടറി സ്‌കൂളുകളിലേയും പട്ടിക ജാതി വികസന വകുപ്പിൻറെ കീഴിലുള്ള ആറ് (6) മോഡൽ റെസിഡെൻഷ്യൽ ഹയർസെക്കണ്ടറി സ്‌കൂളുകളിലേയും പ്രവേശനം ഏകജാലക സംവിധാനത്തിൽ പ്രത്യേക അപേക്ഷകൾ ക്ഷണിച്ച് മുഖ്യഘട്ടത്തിലെ അലോട്ട്മെൻറുകളും രണ്ട് സപ്ലിമെൻററി അലോട്ട്മെൻറുകളും പൂർത്തീകരിച്ച ശേഷമുള്ള ഒഴിവുകളും വെബ്സൈറ്റിൽ സ്പോട്ട് അഡ്‌മിഷനായി 2025 ജൂലൈ 29 ന് രാവിലെ 9 മണിയ്ക്ക് പ്രസിദ്ധീകരിക്കുന്നതാണ്. യോഗ്യരായ അപേക്ഷകർക്ക് പ്രസ്തുത ഒഴിവുകളിലേയ്ക്ക് അപേക്ഷിക്കുന്നതിനുള്ള നിർദ്ദേശവും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അറിയിച്ചു.

Follow us on

Related News

കായിക അധ്യാപകരുടെ സംരക്ഷണത്തിന് നടപടി: അധ്യാപക-വിദ്യാർത്ഥി അനുപാതം പുനക്രമീകരിക്കും

കായിക അധ്യാപകരുടെ സംരക്ഷണത്തിന് നടപടി: അധ്യാപക-വിദ്യാർത്ഥി അനുപാതം പുനക്രമീകരിക്കും

തിരുവനന്തപുരം:സംസ്ഥാനത്തെ കായിക അധ്യാപകരുടെ സംരക്ഷണത്തിന് പ്രധാന നടപടികളുമായി വിദ്യാഭ്യാസ വകുപ്പ്....