പ്രധാന വാർത്തകൾ
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരിൽ വ്യാജ വാട്സ്ആപ്പ് ഉപയോഗിച്ച് പണം തട്ടാൻ ശ്രമം: പരാതി നൽകി ഡിജിഇഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം: പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യുമെന്ന് മന്ത്രിഅതിതീവ്ര മഴ: ജൂലൈ 18ന് 3ജില്ലകളിൽ അവധിഇന്നും നാളെയും  അതിതീവ്ര മഴയ്ക്ക് സാധ്യത: നാളെ വിവിധ ജില്ലകളിൽ റെഡ് അലേർട്ട്വിദ്യാർത്ഥിയുടെ മരണം: നാളെ കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ ബന്ദ്പ്രധാന അധ്യാപകർക്ക് എന്താണ് പണി?: വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രിയുടെ രൂക്ഷ വിമർശനം  ശക്തമായ മഴ: 5 ജില്ലകളിൽ നാളെ അവധികേരള എഞ്ചിനീയറിങ് പ്രവേശനം: ഓപ്ഷൻ തീയതി നീട്ടിപ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട്: പ്രവേശനം 16,17 തീയതികളിൽKEAM 2025 റാങ്ക് ലിസ്റ്റ്: സ്റ്റേറ്റ്, സിബിഎസ്ഇ വിദ്യാർത്ഥികൾ കോടതിയിൽ നേർക്കുനേർ

ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം: പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യുമെന്ന് മന്ത്രി

Jul 18, 2025 at 11:12 am

Follow us on

തിരുവനന്തപുരം:കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂൾ വൈദ്യുതി ലൈനിൽ നിന്ന്  ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യാൻ മന്ത്രി വി. ശിവൻകുട്ടിയുടെ നിർദ്ദേശം. പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യാൻ മാനേജ്മെന്റ് തയ്യാറാകണം. ഇല്ലെങ്കിൽ വിദ്യാഭ്യാസ വകുപ്പ് അധ്യാപികയെ സസ്പെൻഡ് ചെയ്യും. മരിച്ച മിഥുന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകാൻ സ്കൂൾ മാനേജ്മെന്റ് തയ്യാറാകണമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മിഥുൻ ആണ് മരിച്ചത്.
ഇന്നലെ രാവിലെയാണ്  സംഭവമുണ്ടായത്. ക്ലാസ് മുറിയിൽ കളിക്കുന്നതിനിടെ സ്കൂൾ കെട്ടിടത്തിനോട് ചേർന്നുള്ള ഇരുമ്പ് ഷീറ്റ് പാകിയ ഷെഡിന്റെ മുകളിലേക്ക് മിഥുന്റെ ചെരുപ്പ് വീണു. ഇത് എടുക്കാൻ ഷെഡിന് മുകളിൽ കയറിയതായിരുന്നു മിഥുൻ. ഈ ഷെഡിന് മുകളിലൂടെയാണ് വൈദ്യുതി ലൈൻ കടന്നു പോകുന്നത്. ചെരുപ്പ് എടുക്കുന്നതിനിടെ കാൽ  തെന്നിപ്പോയപ്പോൾ മുകളിലൂടെ പോകുന്ന ത്രീ ഫേസ് വൈദ്യുതി കമ്പിയിൽ സ്പർശിക്കുകയും ഷോക്കേൽക്കുകയുമായിരുന്നു. ഉടൻ തന്നെ സ്കൂൾ അധികൃതരും സഹപാഠികളും ചേർന്ന് മിഥുനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  സംഭവത്തിൽ പ്രതിഷേധിച്ച് ​കൊല്ലം ജില്ലയിൽ ഇന്ന് കെ.എസ്.യു, എ.ബി.വി.പി സംഘടനകൾ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസവകുപ്പിന്റെയും വൈദ്യുതി വകുപ്പിന്റെയും അനാസ്ഥയിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ് നടത്തുന്നത്.

Follow us on

Related News