പ്രധാന വാർത്തകൾ
ഇന്ത്യൻ ആര്‍മിയില്‍ ഓഫീസറാകാൻ അവസരം: ടെക്‌നിക്കല്‍ എന്‍ട്രി സ്‌കീം കോഴ്സ് പ്രവേശനംഅനുപൂരക പോഷക പദ്ധതി: 93.4 കോടി രൂപ അനുവദിച്ചുപിഎം ശ്രീ പദ്ധതിയുടെ പേരിൽ കേന്ദ്ര സിലബസ് അടിച്ചേൽപ്പിക്കാനാകില്ല; മന്ത്രി വി.ശിവൻകുട്ടിചെമ്പൈ പുരസ്കാരം 2025: അപേക്ഷ നവംബർ 15വരെകായികതാരം ദേവനന്ദയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് വീടൊരുക്കും: മന്ത്രി വി.ശിവൻകുട്ടിചാർട്ടേഡ് അക്കൗണ്ടൻസി: സെപ്റ്റംബറിലെ പരീക്ഷാ ഫലം നവംബർ 3ന്!ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 29 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ സർവകലാശാലഐടിഐ വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത: ഒരു ലക്ഷം തൊഴിൽ അവസരങ്ങൾക്ക്‌ സർക്കാർ പദ്ധതിവിവിധ വിഭാഗങ്ങളിൽ ഒട്ടേറെ ഒഴിവുകൾ: തൊഴിൽ വാർത്തകൾ അറിയാംCMAT 2026: കോമൺ മാനേജ്മെൻറ് അഡ്മിഷൻ ടെസ്റ്റിനുള്ള അപേക്ഷ 17വരെ 

ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം: പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യുമെന്ന് മന്ത്രി

Jul 18, 2025 at 11:12 am

Follow us on

തിരുവനന്തപുരം:കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂൾ വൈദ്യുതി ലൈനിൽ നിന്ന്  ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യാൻ മന്ത്രി വി. ശിവൻകുട്ടിയുടെ നിർദ്ദേശം. പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യാൻ മാനേജ്മെന്റ് തയ്യാറാകണം. ഇല്ലെങ്കിൽ വിദ്യാഭ്യാസ വകുപ്പ് അധ്യാപികയെ സസ്പെൻഡ് ചെയ്യും. മരിച്ച മിഥുന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകാൻ സ്കൂൾ മാനേജ്മെന്റ് തയ്യാറാകണമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മിഥുൻ ആണ് മരിച്ചത്.
ഇന്നലെ രാവിലെയാണ്  സംഭവമുണ്ടായത്. ക്ലാസ് മുറിയിൽ കളിക്കുന്നതിനിടെ സ്കൂൾ കെട്ടിടത്തിനോട് ചേർന്നുള്ള ഇരുമ്പ് ഷീറ്റ് പാകിയ ഷെഡിന്റെ മുകളിലേക്ക് മിഥുന്റെ ചെരുപ്പ് വീണു. ഇത് എടുക്കാൻ ഷെഡിന് മുകളിൽ കയറിയതായിരുന്നു മിഥുൻ. ഈ ഷെഡിന് മുകളിലൂടെയാണ് വൈദ്യുതി ലൈൻ കടന്നു പോകുന്നത്. ചെരുപ്പ് എടുക്കുന്നതിനിടെ കാൽ  തെന്നിപ്പോയപ്പോൾ മുകളിലൂടെ പോകുന്ന ത്രീ ഫേസ് വൈദ്യുതി കമ്പിയിൽ സ്പർശിക്കുകയും ഷോക്കേൽക്കുകയുമായിരുന്നു. ഉടൻ തന്നെ സ്കൂൾ അധികൃതരും സഹപാഠികളും ചേർന്ന് മിഥുനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  സംഭവത്തിൽ പ്രതിഷേധിച്ച് ​കൊല്ലം ജില്ലയിൽ ഇന്ന് കെ.എസ്.യു, എ.ബി.വി.പി സംഘടനകൾ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസവകുപ്പിന്റെയും വൈദ്യുതി വകുപ്പിന്റെയും അനാസ്ഥയിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ് നടത്തുന്നത്.

Follow us on

Related News