തിരുവനന്തപുരം: കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ രൂക്ഷ വിമര്‍ശനവുമായി മന്ത്രി വി.ശിവന്‍കുട്ടി. സ്കൂളുകളിൽ പ്രിന്‍സിപ്പലിനും പ്രധാന അധ്യാപകർക്കും എന്താണ് പണിയെന്നും സംസ്ഥാനത്തെ 14,000 സ്‌കൂളുകളുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കഴിയില്ല എന്നും മന്ത്രി ചൂണ്ടിക്കാട്ടി. കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് ഇല്ലാതെയും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാതെയും ക്ലാസുകൾ നടത്തരുതെന്ന് കർശന നിർദേശം നൽകിയതാണ്. സ്കൂൾ തുറക്കുന്നതിനു മുൻപായി തന്നെ സ്‌കൂള്‍ അധികൃതര്‍ ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി യോഗം ചേര്‍ന്ന് അറിയിച്ചതാണ്. അതില്‍ പ്രധാനപ്പെട്ട നിർദേശമാണ് സ്‌കൂള്‍ കോമ്പൗണ്ടിലൂടെ കടന്നുപോകുന്ന വൈദ്യുത കമ്പി നീക്കം ചെയ്യല്‍ എന്നത്. എന്നാൽ അത് ഈ സ്കൂളിൽ ഉണ്ടായിട്ടില്ല. നിർദ്ദേശങ്ങൾ പാലിക്കാത്ത സ്കൂളിന് ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് കിട്ടിയത് എങ്ങനെ എന്ന് പരിശോധന നടത്തും. സ്‌കൂളിന്റെ മുകളിലൂടെ കടന്നു പോകുന്ന വൈദ്യതി ലൈന്‍ അധ്യാപകരും ഹെഡ്മിസ്ട്രസും മറ്റ് അധികാരികളും എല്ലാ ദിവസവും കാണുന്നില്ലേ? പ്രിന്‍സിപ്പലിനും ഹെഡ്മിസ്ട്രസിനും എന്താണ് പണി? ഇതൊക്കെ ഗൗരവമായി ശ്രദ്ധിച്ച് നടപടി എടുക്കേണ്ടതല്ലേ? 14000 സ്‌കൂളുകളും വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ശ്രദ്ധിക്കാന്‍ സാധിക്കില്ലേല്ലോ എന്നും മന്ത്രി ചൂണ്ടിക്കാട്ടി. സുരക്ഷ നിർദേശങ്ങൾ പാലിക്കാതെ വീഴ്ച വരുത്തിവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ സ്വർണ്ണക്കപ്പ് സ്വന്തമാക്കി തിരുവനന്തപുരം
തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സ്കൂൾ ഒളിമ്പിക്സിന് തലസ്ഥാന നഗരിയിൽ...





