പ്രധാന വാർത്തകൾ
കെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ2026-27 വർഷത്തെ ബിരുദ പ്രവേശനം: CUET-UG രജിസ്‌ട്രേഷൻ ഉടൻവീഡിയോ എഡിറ്റിങ് കോഴ്സ് പരീക്ഷാഫലം പ്രഖ്യാപിച്ചു: ഒന്നാം റാങ്ക് ആഷിക് മോൻ എൽദോസിന്

പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട്: പ്രവേശനം 16,17 തീയതികളിൽ

Jul 15, 2025 at 4:12 pm

Follow us on

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു. അലോട്ട്മെൻറ് വിവരങ്ങൾ (https://hscap.kerala.gov.in/) ഹയർസെക്കണ്ടറി വെബ്സൈറ്റിലെ Candidate Login-SWS Supplementary Allot Results ലിങ്കിലൂടെ ലഭിക്കും. സംവരണ തത്വം അനുസരിച്ച് നിലവിൽ ഉണ്ടായിരുന്ന വേക്കൻസി, ജില്ല ഒരു യൂണിറ്റായി പരിഗണിച്ച് വിവിധ കാറ്റഗറി സീറ്റുകളാക്കിയാണ് അലോട്ട്മെന്റിന് പരിഗണിച്ചിട്ടുള്ളത്.
രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറ് പ്രകാരമുള്ള വിദ്യാർത്ഥി പ്രവേശനം നാളെ (ജൂലൈ 16ന്) രാവിലെ 10 മണി മുതൽ 2025 ജൂലൈ 17 ന് വൈകിട്ട് 4 മണി വരെയുള്ള സമയ പരിധിയ്ക്കുള്ളിൽ നടത്തുന്നതാണ്. അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ Supplementary Allot Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിലെ അലോട്ട്‌മെന്റ് ലഭിച്ച സ്കൂ‌ളിൽ രക്ഷകർത്താവിനോടൊപ്പം 2025 മേയ് 13ന് പ്രസിദ്ധീകരിച്ച സർക്കുലർ പ്രകാരം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം. വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെൻറ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ നിന്നും പ്രിന്റ് എടുത്ത് അഡ്‌മിഷൻ സമയത്ത് നൽകുന്നതാണ്. അലോട്ട്മെന്റ്റ് ലഭിക്കുന്നവർ ഫീസടച്ച് സ്‌ഥിരപ്രവേശനം നേടണം.

മോഡൽ റെസിഡെൻഷ്യൽ സ്‌കൂളുകളിലേയ്ക്കുള്ള സപ്ലിമെന്ററി അലോട്ട്‌മെൻറും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹയർസെക്കണ്ടറി അഡ്‌മിഷൻ വെബ്സൈറ്റിൽ ലെ Candidate Login-MRS ๑ Supplementary Allot Results m ലിങ്കിലൂടെ ലഭിക്കും. അലോട്ട്മെന്റ് കാൻഡിഡേറ്റ് ലോഗിനിലെ Supplementary Allot Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്മെൻറ് ലെറ്ററിലെ അലോട്ട്മെന്റ് ലഭിച്ച സ്കൂ‌കൂളിൽ രക്ഷകർത്താവിനോടൊപ്പം 2025 മേയ് 13 ന് പ്രസിദ്ധീകരിച്ച സർക്കുലർ സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം. വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്‌മെൻറ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്കൂ‌ളിൽ നിന്നും പ്രിൻറ് എടുത്ത് അഡ്‌മിഷൻ സമയത്ത് നൽകുന്നതാണ്. അലോട്ട്മെന്റ് ലഭിക്കുന്നവർ സ്ഥഥിരപ്രവേശനം 2025 ജൂലൈ 17 ന് വൈകിട്ട് 4 ന് മുൻപായി നേടണം. തുടർ അലോട്ട്മെൻറുകളെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ 2025 ജൂലൈ 18 ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.

Follow us on

Related News