പ്രധാന വാർത്തകൾ
സ്‌കൂൾ പാചക തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പഠിക്കാൻ കമ്മിറ്റിയെന്ന് മന്ത്രി വി.ശിവൻകുട്ടിനീന്തൽ കുളത്തിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു വിദ്യാർത്ഥികൾ മുങ്ങി മരിച്ചുഅടുത്ത വർഷം KEAM മാനദണ്ഡം മാറ്റുമെന്ന് മന്ത്രി ആർ.ബിന്ദുഅധ്യാപകരുടെ കാൽ കഴുകിച്ച സംഭവം അപലപനീയം: സംഭവത്തിൽ വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രിപ്ലസ് ടു സേ പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കുമെന്ന് സൂചനKEAM2025 പുതിയ റാങ്ക്​ ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കുകാരൻ ഏഴാമതും അഞ്ചാം റാങ്കുകാരൻ ഒന്നാമതുമായിKEAM 2025: പഴയ രീതിയിൽ പുതുക്കിയ റാങ്ക് ലിസ്റ്റ് ഉടൻ ലിറ്റിൽ കൈറ്റ്‌സ് അഭിരുചി പരീക്ഷാഫലം: പുതിയ ബാച്ചിൽ 70827 വിദ്യാർത്ഥികൾമതം രേഖപ്പെടുത്താത്ത കൂട്ടികൾ നാളെയുടെ വാഗ്ദാനങ്ങൾ: ജസ്റ്റിസ് വി.ജി.അരുൺസ്കൂൾ സമയമാറ്റം പുന:പരിശോധിക്കില്ല: സമസ്തയുടെ സമരം ജനാധിപത്യ വിരുദ്ധമെന്ന് വി.ശിവന്‍കുട്ടി

അധ്യാപകരുടെ കാൽ കഴുകിച്ച സംഭവം അപലപനീയം: സംഭവത്തിൽ വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി

Jul 12, 2025 at 11:25 am

Follow us on

തിരുവനന്തപുരം:ഭാരതീയ വിദ്യാനികേതൻ നടത്തുന്ന ചില സ്കൂളുകളിൽ വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ചെന്ന വാർത്ത അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി. ഇത് ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തതും പ്രതിഷേധാർഹവുമാണ്. വിദ്യാഭ്യാസം എന്നത് കുട്ടികളിൽ ശാസ്ത്രബോധവും പുരോഗമന ചിന്തയും വളർത്താനുള്ളതാണ്. ഇത്തരം പ്രവൃത്തികൾ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെ തന്നെ ഇല്ലാതാക്കുന്നതാണ്.
റിപ്പോർട്ടുകൾ പ്രകാരം, കാസർഗോഡ് ബന്തടുക്കയിലെ സരസ്വതി വിദ്യാലയത്തിലും മാവേലിക്കരയിലെ വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്കൂളിലും സമാനമായ സംഭവങ്ങൾ അരങ്ങേറിയിട്ടുണ്ട്.ഇത് തീർത്തും ഞെട്ടിപ്പിക്കുന്നതാണ്.
സി.ബി.എസ്.ഇ. സിലബസ് പിന്തുടരുന്ന ഈ സ്കൂളുകളോട് എത്രയും പെട്ടെന്ന് വിശദീകരണം തേടാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വിദ്യാർത്ഥികളിൽ അടിമത്ത മനോഭാവം വളർത്തുന്ന ഇത്തരം ആചാരങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. അറിവും സ്വബോധവുമാണ് വിദ്യാഭ്യാസം കൊണ്ട് ലഭിക്കേണ്ടത്. ജാതി വ്യവസ്ഥയുടെ പേരിൽ അക്ഷരം നിഷേധിക്കപ്പെട്ട ഒരു കാലഘട്ടത്തിൽ നിന്ന് പോരാടി നേടിയെടുത്ത അവകാശമാണ് വിദ്യാഭ്യാസം. ഈ അവകാശം ആരുടെ കാൽക്കീഴിലും അടിയറവ് വെക്കാൻ പാടില്ല.വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തരം പ്രവർത്തനങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കും. വിദ്യാഭ്യാസ അവകാശ നിയമവും ചട്ടങ്ങളും പാലിക്കാത്ത ഏത് സിലബസ്സിൽ ഉള്ള സ്കൂളുകൾ ആണെങ്കിലും നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് അധികാരം ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Follow us on

Related News