തിരുവനന്തപുരം: നെടുമങ്ങാട് നീന്തൽകുളത്തിൽ കുളിക്കാൻ ഇറങ്ങിയ ഏഴംഗ സംഘത്തിലെ രണ്ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. 13, 14 വയസ്സുള്ള ആരോമൽ, സീനിൽ എന്നീ കുട്ടികൾ ആണ് മരിച്ചത്. രാവിലെയും വൈകുന്നേരവും നീന്തൽ പരിശീലനം നൽകുന്ന കുളമാണിത്. നീന്തൽകുളത്തിന്റെ പ്രവർത്തനത്തിനുശേഷം അടച്ചിട്ട പ്രദേശത്തേക്ക് കുട്ടികൾ മതിൽ ചാടിക്കടന്ന് എത്തിയതാണെന്ന് കരുതുന്നു. ഒരു വശത്ത് വലിയ ആഴമുള്ള കുളത്തിൽ രണ്ടുപേർ മുങ്ങിത്താന്നുതോടെ മറ്റു കുട്ടികൾ ബഹളം വയ്ക്കുകയായിരുന്നു. നാട്ടുകാർ പൂട്ടുപൊളിച്ച് അകത്തു കടന്നാണ് രംഗസംഘം നീന്തൽ കുളത്തിൽ കുളിക്കാൻ ഇറങ്ങിയത്. മരിച്ച കുട്ടികൾ നീന്താൻ അറിയുന്നവരാണെന്ന് പറയുന്നു.

ഈവർഷത്തെ പ്ലസ് വൺ പ്രവേശനം പൂർത്തിയായി
തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനം അവസാനിച്ചു. ഹയർ സെക്കൻഡറിയിലും വൊക്കേഷനൽ ഹയർ...