പ്രധാന വാർത്തകൾ
സ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനംനാളത്തെ പരീക്ഷാ ടൈംടേബിളിൽ തിരുത്ത്: പരീക്ഷ സമയം ശ്രദ്ധിക്കുക പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാ സർട്ടിഫിക്കറ്റും മെയിൻ പരീക്ഷാ സർട്ടിഫിക്കറ്റും ഒന്നാക്കി മാറ്റാംഓണത്തിന് സ്കൂൾ വിദ്യാർത്ഥികൾക്ക് 4കിലോ വീതം അരി  സ്കൂൾ ഒളിമ്പിക്സ് ജേതാക്കൾക്ക് മുഖ്യമന്ത്രിയുടെ സ്വർണ്ണക്കപ്പ്ഫാർമസി, ആർക്കിടെക്​ച്ചർ ഓപ്ഷൻ സമർപ്പണം 22വരെ: അലോട്മെന്റ് 23ന്ബിഎഡ് സീറ്റ് ഇനിയും കിട്ടിയില്ലേ? എം.ജി സര്‍വകലാശാലയില്‍ പ്രവേശനം നേടാം

നാളത്തെ പരീക്ഷകൾ മാറ്റി: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

Jul 8, 2025 at 6:03 pm

Follow us on

തിരുവനന്തപുരം: ഇന്ന് ജൂലൈ 8. സമയം വൈകിട്ട് 6 മണി. ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ അറിയാം. സ്കൂൾ തലം മുതൽ സർവകലാശാല തലം വരെയുള്ള പ്രധാന വാർത്തകൾ ഇതാ.
നാളത്തെ പരീക്ഷകൾ മാറ്റി
🌐 മഹാത്മാഗാന്ധി സർവ്വകലാശാല ജൂലൈ 9ന് (നാളെ) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. ദേശീയ പണിമുടക്ക് പരിഗണിച്ചാണ് പരീക്ഷകൾ മാറ്റിയത്. കേരള സർവകലാശാലയുടെ പ്രാക്ടിക്കൽ പരീക്ഷകൾ അടക്കം മാറ്റിയിട്ടുണ്ട്. പരീക്ഷ മാറ്റിയ വിവരം പരീക്ഷ കൺട്രോളറാണ് അറിയിച്ചത്.

🌐കാലിക്കറ്റ് സർവകലാശാല നാളെ (ജൂലൈ 9-ന്) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.

🌐 കേരള സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. മാറ്റിവെച്ച പരീക്ഷകൾ അടുത്ത തീയതികളിൽ നടത്തും. ഇതിന്റെ സമയക്രമവും സർവകലാശാല പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് അപേക്ഷ
🌐ഈ അധ്യയനവർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ നാളെ മുതൽ സമർപ്പിക്കാം. വിവിധ അലോട്ട്മെൻറുകളിൽ അപേക്ഷിച്ചിട്ടും അലോട്ട്മെൻറ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും രണ്ടാം സപ്ലിമെൻററി അലോട്ട്മെന്റിന് ജൂലൈ 9ന് രാവിലെ 10 മുതൽ അപേക്ഷിക്കാവുന്നതാണ്. രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറിനായുള്ള വേക്കൻസിയും മറ്റു വിവരങ്ങളും നാളെ 9 മണിയ്ക്ക് മുൻപായി അഡ്‌മിഷൻ വെബ്സൈറ്റായ https://hscap.kerala.gov.in -ൽ പ്രസിദ്ധീകരിക്കും.

പോളിടെക്‌നിക് ഡിപ്ലോമ: തീയതി നീട്ടി
🌐ഗവൺമെന്റ് / ഗവൺമെന്റ്-എയ്ഡഡ് / IHRD / CAPE / സ്വാശ്രയ പോളിടെക്‌നിക് കോളജുകളിലേക്കു ഡിപ്ലോമ പ്രവേശനത്തിനുള്ള രണ്ടാമത്തെ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രകാരം അഡ്മിഷനുള്ള സമയം 11ന് വൈകിട്ട് 4 വരെ നീട്ടി.

കെ-ടെറ്റ് പരീക്ഷ അപേക്ഷ
🌐കെ-ടെറ്റ് ജൂൺ പരീക്ഷയ്ക്ക്‌ ജൂലൈ 15വരെ അപേക്ഷ നൽകാം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 15/07/2025 വരെ ദീർഘിപ്പിച്ച് നൽകിയിട്ടുണ്ട്. ഇതിന് പുറമെ 03/07/2025 മുതൽ 10/07/2025 വരെയുള്ള തീയതികളിൽ അപേക്ഷ സമർപ്പിച്ചതിൽ തെറ്റ് സംഭവിച്ചിട്ടുള്ളവർക്ക് അത് തിരുത്തുന്നതിനുള്ള അവസരവും ഉണ്ട്. ഇതിനായി ജൂലൈ 15വരെ സമയം അനുവദിച്ചു. https://ktet.kerala.gov.in വഴി അപേക്ഷ നൽകാം. തെറ്റുകളും തിരുത്താം.

എം.എസ്.സി അഡ്മിറ്റ് കാർഡ്
🌐സർക്കാർ മെഡിക്കൽ കോളേജിലും കോഴിക്കോട് സ്വാശ്രയ കോളേജായ കോഴിക്കോട് മിംസ് കോളേജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസിലും നടത്തുന്ന എം.എസ്.സി. (എം.എൽ.റ്റി.) കോഴ്‌സിന്റെ പ്രവേശനപരീക്ഷ ജൂലൈ 12 ന് നടക്കും. അപേക്ഷകർക്ക് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് http://lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. പ്രവേശന പരീക്ഷയ്ക്കു പങ്കെടുപ്പിക്കുന്നത് താൽക്കാലികമായിട്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് : 04712560361, 362, 363, 364.

ഓപ്ഷൻ സമർപ്പണം
🌐2025-26 അദ്ധ്യായന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) കോഴ്സിന്റെ പ്രവേശനപരീക്ഷാ റാങ്ക്‌ലിസ്റ്റിൽ (KSDAT) ഉൾപ്പെട്ട അപേക്ഷകർക്ക് 2025 ജൂലൈ 10 വരെ ഓപ്ഷനുകൾ ഓൺലൈൻ ആയി സമർപ്പിക്കാം. കോളേജുകളും സീറ്റുകളും സംബന്ധിച്ച വിവരങ്ങൾ http://lbscentre.kerala.gov.in വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് : 0471-2324396, 2560361, 2560327.

ടൂറിസം ഹോസ്പിറ്റാലിറ്റി കോഴ്സുകൾക്ക് സീറ്റൊഴിവ്
🌐സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്) ൽ പി.ജി ഡിപ്ലോമ ഇൻ പബ്ലിക് റിലേഷൻസ് ഇൻ ടൂറിസം എന്ന കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് അപേക്ഷിക്കാം. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. വിജയകരമായി പരീശീലനം പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് അസിസ്റ്റന്റ് നൽകും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 11. കൂടുതൽ വിവരങ്ങൾക്ക്: http://kittsedu.org, 0471-2329468, 2329539, 9447079763

എംസിഎ സീറ്റൊഴിവ്
🌐കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) 2025 അധ്യയന വർഷത്തെ എം.സി.എ. പ്രോഗ്രാമിന് ഓപ്പൺ / സംവരണ സീറ്റൊഴിവുണ്ട്. എം.സി.എ. റഗുലർ : എസ്.സി. – രണ്ട്‌, എസ്.ടി. – രണ്ട്. എം.സി.എ. ഈവനിംഗ് : ഓപ്പൺ – ഒന്ന്, ഇ.ടി.ബി. – രണ്ട്, മുസ്ലിം – രണ്ട്, ഒ.ബി.എച്ച്. – ഒന്ന്, എസ്.സി. – അഞ്ച്, എസ്.ടി. – രണ്ട്, ഇ.ഡബ്ല്യൂ.എസ്. – മൂന്ന് എന്നിങ്ങനെയാണ് ഒഴിവുകൾ. റാങ്ക് ലിസ്റ്റിലുൾപ്പെട്ടവർ എല്ലാ യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം ജൂലൈ പത്തിന് രാവിലെ 10.30-ന് സർവകലാശാലാ ക്യാമ്പസിലെ സി.സി.എസ്.ഐ.ടിയിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8848442576, 8891301007

Follow us on

Related News

ചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് 

ചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് 

തിരുവനന്തപുരം:ഒന്നാംപാദ വാർഷിക പരീക്ഷയിൽ യുപി തലത്തിലെ മലയാളം ചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും...