പ്രധാന വാർത്തകൾ
നാളത്തെ പരീക്ഷകൾ മാറ്റി: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾകെ-ടെറ്റ് ജൂൺ പരീക്ഷ: അപേക്ഷ ജൂലൈ 15വരെപ്ലസ് ‌വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: അപേക്ഷ നാളെ മുതൽക്ലാസിൽ ഉഴപ്പരുത്: 5മുതൽ 9വരെ ക്ലാസുകളിൽ സബ്ജക്റ്റ്  മിനിമംസംസ്ഥാനത്തെ സ്കൂളുകളിൽ ജൂലൈ 10ന് വിജയാഹ്ലാദ ദിനംസ്കൂൾ കലോത്സവ മാന്വലിൽ സുപ്രധാന ഭേതഗതി: മാറ്റങ്ങൾ ഇതാസോഷ്യൽ മീഡിയയിൽ വ്യാജ പോസ്റ്റ്: കർശന നടപടിയെന്ന് വി.ശിവൻകുട്ടിവിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധന: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്അഖിലേന്ത്യ പണിമുടക്ക്‌ 8ന് അർധരാത്രി മുതൽ: അവശ്യ സർവീസുകൾ മാത്രംമുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യം

കെ-ടെറ്റ് ജൂൺ പരീക്ഷ: അപേക്ഷ ജൂലൈ 15വരെ

Jul 8, 2025 at 5:00 pm

Follow us on

തിരുവനന്തപുരം: കെ-ടെറ്റ് ജൂൺ  പരീക്ഷയ്ക്ക്‌ ജൂലൈ 15വരെ അപേക്ഷ നൽകാം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 15/07/2025 വരെ ദീർഘിപ്പിച്ച് നൽകിയിട്ടുണ്ട്. ഇതിന് പുറമെ 03/07/2025 മുതൽ 10/07/2025 വരെയുള്ള തീയതികളിൽ അപേക്ഷ സമർപ്പിച്ചതിൽ തെറ്റ് സംഭവിച്ചിട്ടുള്ളവർക്ക് അത് തിരുത്തുന്നതിനുള്ള അവസരവും ഉണ്ട്. ഇതിനായി ജൂലൈ 15വരെ സമയം അനുവദിച്ചു.  https://ktet.kerala.gov.in വഴി അപേക്ഷ നൽകാം. തെറ്റുകളും തിരുത്താം.

CANDIDATE LOGIN അപേക്ഷ പരിപൂർണ്ണമായി സമർപ്പിച്ച അപേക്ഷാർത്ഥികളും ആപ്ലിക്കേഷൻ നമ്പറും ആപ്ലിക്കേഷൻ ഐ.ഡി. യും നൽകി ഓൺലൈനായി CANDIDATE LOGIN ചെയ്‌ത് അപേക്ഷയിൽ നൽകിയിട്ടുള്ള വിവരങ്ങളും ഫോട്ടോയും APPLICATION EDIT എന്ന ലിങ്കിലൂടെ നിർബന്ധമായും പരിശോധിക്കണം. ഈ അവസരത്തിൽ നിർദ്ദിഷ്ട മാതൃകയിലുള്ള ഫോട്ടോ ഉൾപ്പെടുത്തുന്നത് കൂടാതെ അപേക്ഷയിൽ നൽകിയിട്ടുള്ള ലാംഗ്വേജ്, ഓപ്ഷണൽ സബ്ജക്‌ടുകൾ, വിദ്യാഭ്യാസ ജില്ല, അപേക്ഷാർത്ഥികളുടെ പേര്, രക്ഷകർത്താവിന്റെ പേര്, ജെൻഡർ, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവയും തിരുത്താൻ അവസരം ഉണ്ട്.

Follow us on

Related News