തിരുവനന്തപുരം: കെ-ടെറ്റ് ജൂൺ പരീക്ഷയ്ക്ക് ജൂലൈ 15വരെ അപേക്ഷ നൽകാം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 15/07/2025 വരെ ദീർഘിപ്പിച്ച് നൽകിയിട്ടുണ്ട്. ഇതിന് പുറമെ 03/07/2025 മുതൽ 10/07/2025 വരെയുള്ള തീയതികളിൽ അപേക്ഷ സമർപ്പിച്ചതിൽ തെറ്റ് സംഭവിച്ചിട്ടുള്ളവർക്ക് അത് തിരുത്തുന്നതിനുള്ള അവസരവും ഉണ്ട്. ഇതിനായി ജൂലൈ 15വരെ സമയം അനുവദിച്ചു. https://ktet.kerala.gov.in വഴി അപേക്ഷ നൽകാം. തെറ്റുകളും തിരുത്താം.
CANDIDATE LOGIN അപേക്ഷ പരിപൂർണ്ണമായി സമർപ്പിച്ച അപേക്ഷാർത്ഥികളും ആപ്ലിക്കേഷൻ നമ്പറും ആപ്ലിക്കേഷൻ ഐ.ഡി. യും നൽകി ഓൺലൈനായി CANDIDATE LOGIN ചെയ്‌ത് അപേക്ഷയിൽ നൽകിയിട്ടുള്ള വിവരങ്ങളും ഫോട്ടോയും APPLICATION EDIT എന്ന ലിങ്കിലൂടെ നിർബന്ധമായും പരിശോധിക്കണം. ഈ അവസരത്തിൽ നിർദ്ദിഷ്ട മാതൃകയിലുള്ള ഫോട്ടോ ഉൾപ്പെടുത്തുന്നത് കൂടാതെ അപേക്ഷയിൽ നൽകിയിട്ടുള്ള ലാംഗ്വേജ്, ഓപ്ഷണൽ സബ്ജക്‌ടുകൾ, വിദ്യാഭ്യാസ ജില്ല, അപേക്ഷാർത്ഥികളുടെ പേര്, രക്ഷകർത്താവിന്റെ പേര്, ജെൻഡർ, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവയും തിരുത്താൻ അവസരം ഉണ്ട്.