തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ സ്കൂൾ അവധികൾ പ്രഖ്യാപിച്ചു. ഓണാവധിക്കായി ഓഗസ്റ്റ് 29ന് സംസ്ഥാനത്തെ സ്കൂളുകൾ അടയ്ക്കും. സ്കൂൾ ഒന്നാംപാദ പരീക്ഷകൾ ഓഗസ്റ്റ് 20നാണ് ആരംഭിക്കുന്നത്. ഓഗസ്റ്റ് 20മുതൽ 27വരെയാണ് ഒന്നാം പാദ പരീക്ഷകൾ നടക്കുക. 28ന് സ്കൂളുകളിൽ ഓണഘോഷ പരിപാടികൾ നടക്കും. ഇതിന് ശേഷം ഓഗസ്റ്റ് 29 ഓണാവധി ആരംഭിക്കും. ഓണാവധി കഴിഞ്ഞ് സെപ്റ്റംബർ 8ന് സ്കൂളുകൾ തുറക്കും.
ക്രിസ്തുമസ് അവധിക്കായി സ്കൂളുകൾ അടയ്ക്കുന്നത് ഡിസംബർ 19നാണ്. അർദ്ധവാർഷിക പരീക്ഷകൾ ഡിസംബർ 11നാണ് ആരംഭിക്കുന്നത്. 11മുതൽ 18വരെയാണ് അർദ്ധവാർഷിക പരീക്ഷകൾ നടക്കുക. 19മുതൽ ക്രിസ്തുമസ് അവധി ആരംഭിക്കും.
ക്രിസ്തുമസ് അവധി കഴിഞ്ഞ് ഡിസംബർ 29ന് സ്കൂളുകൾ തുറക്കും. ഈ അധ്യയന വർഷത്തെ മധ്യവേനൽ അവധിക്കായി മാർച്ച് 31ന് സംസ്ഥാനത്തെ സ്കൂളുകൾ അടയ്ക്കും.