പ്രധാന വാർത്തകൾ
പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിവൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദുസ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ വായന വളർത്തണം: പക്ഷേ സ്കൂളുകളിൽ ലൈബ്രേറിയൻമാരില്ലമലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടി

പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെ

Jul 4, 2025 at 5:27 pm

Follow us on

തിരുവനന്തപുരം: കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം പതിനെട്ട് വയസിനു താഴെയുള്ള കുട്ടികള്‍ക്ക് വേണ്ടി ഏര്‍പ്പെടുത്തിയ പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാര്‍ -2025ന് അപേക്ഷ ക്ഷണിച്ചു. കുട്ടികളിലെ ധീരമായ പ്രവൃത്തിക്കും വിവിധ മേഖലകളില്‍ കുട്ടികള്‍ കൈവരിച്ച നേട്ടങ്ങള്‍ക്കും (കായികം ,സാമൂഹ്യ സേവനം ,ശാസ്ത്ര സാങ്കേതികം, പരിസ്ഥിതി, കലാ-സാംസ്‌ക്കാരികം, കണ്ടുപിടുത്തങ്ങള്‍) ഉള്‍പ്പടെയുള്ള രണ്ടു വിഭാഗത്തിലാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.് https://awards.gov.in എന്ന പോര്‍ട്ടല്‍ മുഖേന അപേക്ഷ നല്‍കാവുന്നതാണ്.

കൂടാതെ ജില്ലാ കലക്ടര്‍ മുഖേന നോമിനേറ്റ് ചെയ്യുന്നതിന് കുട്ടികള്‍ക്ക് പ്രത്യേകം തയ്യാറാക്കിയ ഓണ്‍ലൈന്‍ ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കാം. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ലഭിച്ച അപേക്ഷകള്‍ പരിശോധിച്ചതിന് ശേഷം അര്‍ഹമായ അപേക്ഷകള്‍ നോമിനേറ്റ് ചെയ്യും. ജില്ലാ കളക്ടര്‍ മുഖേന നോമിനേറ്റ് ചെയ്യുന്നതിന് വേണ്ടി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി ജൂലൈ 17. ജില്ലാ കലക്ടര്‍ മുഖേന നോമിനേറ്റ് ചെയ്യുന്നതിന് കുട്ടികള്‍ക്ക് പ്രത്യേകം തയ്യാറാക്കിയ ഓണ്‍ലൈന്‍ ലിങ്ക് ലഭിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും അതാത് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ ബന്ധപെടുക. മലപ്പുറം 9895701222 , dcpumpm@gmail.com.
ലിങ്ക് https://docs.google.com/forms/d/e/1FAIpQLSfF3CB5gUrVFfi788R9qOM_rAKtGFPkNJJXpODropWPHSpdwg/viewform?usp=header

Follow us on

Related News