പ്രധാന വാർത്തകൾ
പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിവൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദുസ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ വായന വളർത്തണം: പക്ഷേ സ്കൂളുകളിൽ ലൈബ്രേറിയൻമാരില്ലമലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടിബിരുദ വിദ്യാർത്ഥികൾക്ക് സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 31വരെസ്കൂൾ അധ്യാപകര്‍ക്ക് കൈറ്റിൽ മാസ്റ്റര്‍ ട്രെയിനര്‍മാരാവാൻ അവസരം: അപേക്ഷ 8വരെപ്ലസ് വൺ പ്രവേശനം: ഇനി വരാനുള്ള മുഴുവൻ അലോട്മെന്റ് വിവരങ്ങൾ ഇതാ

പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു

Jul 3, 2025 at 12:42 pm

Follow us on

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമെന്ററി അലോട്ട്മെൻറ് ഫലം പ്രസിദ്ധീകരിച്ചു. https://hscap.kerala.gov.in/ അഡ്മിഷൻ പോർട്ടലിൽ ക്യാൻഡിഡേറ്റ് ലോഗിനിൽ നൽകിയിരിക്കുന്ന Supplementary Allot Results ലിങ്കിൽ നിന്നും സപ്ലിമെന്ററി ഫലം പരിശോധിക്കാം. അലോട്മെന്റ് ലഭിച്ചവർക്ക്‌ നാളെ (ജൂലൈ 4) രാവിലെ 10 മുതൽ 8ന് വൈകിട്ട് 4വരെ വരെ പ്രവേശനം നേടാം. അലോട്മെന്റ് ലഭിച്ചവർ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. ഈ അലോട്മെന്റിൽ താൽകാലിക പ്രവേശനം ലഭ്യമല്ല. ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റിലും സീറ്റ് ലഭിക്കാത്തവർക്ക് രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് വരുന്നുണ്ട്.

രണ്ടാം സപ്ലിമെന്ററി അലോട്മെന്റിനുള്ള അപേക്ഷകൾ  ജൂലൈ 9 മുതൽ 11 വരെ നൽകാം. ഇതിനു ശേഷം രണ്ടാം സപ്ലിമെൻററി അലോട്ട്മെന്റ് റിസള്‍ട്ട്  ജൂലൈ 16ന് പ്രസിദ്ധീകരിക്കും. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശന നടപടികൾ പൂർത്തിയാക്കിയ ശേഷം വരുന്ന ഒഴിവുകളിലേക്ക് ട്രാന്‍സ്‌ഫർ അലോട്മെന്റ് നടത്തും. ഇതിനുള്ള അപേക്ഷാ സമർപ്പണം  ജൂലൈ 19 മുതൽ 21 വരെ നടക്കും. ട്രാൻസ്ഫർ അലോട്ട്‌മെന്റിനു ശേഷം വരുന്ന ഒഴിവുകൾ പ്രസിദ്ധപ്പെടുത്തി സ്പോട്ട് അഡ്മിഷനുള്ള അവസരവും നൽകുന്നതാണ്. ഇതോടെ ഈ അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശന നടപടികൾ പൂർത്തിയാകും.

Follow us on

Related News