തിരുവനന്തപുരം: പ്ലസ് വൺ സപ്ലിമെന്ററി അലോട്മെന്റ് മുതൽ ബിഎഡ് പ്രവേശനം വരെയുള്ള പ്രധാന തീയതികൾ പ്രഖ്യാപിച്ചു കഴിഞ്ഞു. ഈയാഴ്ചയിലും ഈ മാസത്തിലും ഓർത്തിരിക്കേണ്ട പ്രധാന തീയതികൾ ഇതാ.
പ്ലസ് വൺ സപ്ലിമെന്ററി അലോട്മെന്റ് നാളെ
🌐പ്ലസ് വൺ പ്രവേശനത്തിന്റെ ഒന്നാം സപ്ലിമെന്ററി അലോട്മെന്റ് ഫലം നാളെ പ്രസിദ്ധീകരിക്കും. പ്രവേശനം ജൂലൈ 5മുതൽ 8 വരെയാണ്. രണ്ടാം സപ്ലിമെന്ററി അപേക്ഷകൾ 9 മുതൽ 11 വരെ സ്വീകരിക്കും. രണ്ടാം അലോട്മെന്റ് ഫലം 16ന്. ട്രാൻസ്ഫർ അലോട്മെന്റ് അപേക്ഷ 19 മുതൽ 21 വരെ. ഇതിന് ശേഷം സ്പോട്ട് അഡ്മിഷനും ഉണ്ടാകും.
സിയുഇടി യുജി ഫലം നാളെ
🌐ദേശീയ ബിരുദപ്രവേശന പരീക്ഷയുടെ (CUET-UG) ഫലം നാളെ പ്രസിദ്ധീകരിക്കും. രാജ്യത്തെ കേന്ദ്ര, സംസ്ഥാന സർവകലാശാലകളിലേക്കുള്ള ബിരുദ പ്രവേശനത്തിനായി നടത്തിയ പരീക്ഷയാണിത്.
കെടെറ്റ് അപേക്ഷ
🌐സ്കൂൾ അധ്യാപക യോഗ്യത പരീക്ഷയായ കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിന്(കെ ടെറ്റ്) ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി ജൂലൈ 10. https://ktet.kerala.gov.in
സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്
🌐ബിരുദ വിദ്യാർഥികൾക്ക് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം നൽകുന്ന സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് (ഫ്രഷ്/റിന്യൂവൽ) ഇപ്പോൾ അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബർ 31. http://scholarship.gov.in ഫോൺ: 9447096580
പോസ്റ്റ്മെട്രിക് സ്കോളർഷിപ്
🌐പട്ടികജാതിവിദ്യാർഥികൾക്കുള്ള പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം.അപേക്ഷ നൽകാനുള്ള അവസാന തീയതി ഒക്ടോബർ 15. ജില്ലാ പട്ടിക ജാതി വികസന ഓഫിസുകളുകളിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
ബിരുദ ഓപ്ഷൻ പുതുക്കാം
🌐കാലിക്കറ്റ് സർവകലാശാലയുടെ ബിരുദ അപേക്ഷകരിൽ ഇതുവരെ സ്‌ഥിര പ്രവേശനം നേടാത്തവർക്ക് ഓപ്ഷൻ പുതുക്കാം. ഇതിനായി ജൂലൈ 4,5 തീയതികളിൽ സമയം അനുവദിച്ചു. 5ന് വൈകിട്ട് 5 വരെ ഓപ്ഷനിൽ തിരുത്തലുകൾ നടത്താം. പുതിയ കോളജും കോഴ്സും ചേർക്കാം. ഇതിനോടകം പ്രവേശനം നേടി ഹയർ ഓപ്ഷൻ നിലനിർത്തിയ വർക്കും മാൻഡേറ്ററി ഫീസ് അടയ്ക്കാതെ അലോട്മെന്റ് പ്രക്രിയയിൽനിന്നു പുറത്തായ വർക്കും തിരുത്തലുകൾ വരുത്താം.
പിജി ഡെന്റൽ ഓപ്ഷൻ
🌐പിജിഡെന്റൽ പ്രവേശനത്തിന് ഓപ്ഷൻ നൽകാൻ ജൂലൈ 6വരെ സമയം. 6ന് രാത്രി 11.59 വരെ ഓപ്ഷൻ നൽകാം. അപേക്ഷ പരിശോധിക്കാനും ന്യൂനതകൾ തിരുത്താനുമുള്ള സമയം ഇന്ന് (ജൂലൈ 4) രാത്രി 11വരെ. http://cee.kerala.gov.in 04712332120
ബിസിഎ, ബിബിഎ പ്രവേശന പരീക്ഷ
🌐കേരള സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള കോളജുകളിൽ ബിസിഎ, ബിബിഎ പ്രവേശനത്തിന്റെ പരീക്ഷകൾ ജൂലൈ 12ന് നടക്കും. http://lbscentre.kerala.gov.in ഫോൺ:04712324396
കാലിക്കറ്റ് ബിഎഡ് രണ്ടാം അലോട്മെന്റ്
🌐കാലിക്കറ്റ്സർവകലാശാല ബിഎഡ് രണ്ടാം അലോട്മെന്റ് ജൂലൈ 10ന് പ്രസിദ്ധീകരിക്കും. ഒന്നാം അലോട്മെന്റ് ഫലം ഇന്നലെ പ്രസിദ്ധീകരിച്ചു. ഒന്നാം അലോട്മെന്റ് ലഭിച്ചവർ ജൂലൈ 5ന് വൈകിട്ട് 4നകം ഫീസ് അടച്ച് പ്രവേശനം നേടണം. http://admission.uoc.ac.in ഫോൺ: 0494 2407017
ഹോട്ടൽ മാനേജ്മെന്റ്
🌐ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് ടെക്നോളജി (യുജി) കോഴ്സ‌് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 15. http://lbscentre.kerala.gov.in ഫോൺ:04712324396
സ്കൂൾ കണക്ട് അപേക്ഷ 25 വരെ
🌐ചെന്നൈ ഐഐടിയുടെ ‘സ്‌കൂൾ കണക്ട്’ പദ്ധതിയിലൂടെ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് വിവിധ കോഴ്സുകൾ പഠിക്കാം. ഡേറ്റ സയൻസ് ആൻഡ് എഐ, ഇല ക്ട്രോണിക് സിസ്റ്റംസ്, ആർക്കിടെക്‌ചർ ആൻഡ് ഡി സൈൻ, ഫൺ വിത്ത് മാത് ആൻഡ് കംപ്യൂട്ടിങ്, ഇക്കോളജി തുടങ്ങി 10ഓൺലൈൻ കോഴ്സുകളാണ് നൽകുന്നത്. സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് 11, 12 ക്ലാസ് വിദ്യാർഥികൾക്ക് പഠിക്കാം. 8 ആഴ്ചത്തെ കോഴ്സിന്റെ ഓഗസ്റ്റ് ബാച്ചിലേക്കാണ് പ്രവേശനം. അപേക്ഷ ജൂലൈ 25 വരെ. http://code.iitm.ac.in/schoolconnect