തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് ആവശ്യമായ സീറ്റുകൾ മലപ്പുറം ജില്ലയിൽ ഒഴിഞ്ഞു കിടക്കുന്നുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി.
മലപ്പുറം ജില്ലയിലെ നിലവിലുള്ള ഒഴിവുകൾ ഇപ്രകാരമാണ്. മെറിറ്റ് ക്വാട്ടയിൽ മലപ്പുറം ജില്ലയിൽ 8,742 സീറ്റുകൾ ബാക്കിയുണ്ട്. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ 12 ഒഴിവുകൾ. അൺഎയിഡഡ് സ്കൂളുകളിൽ 8,003 ഒഴിവുകൾ. ഇത്തരത്തിൽ
ആകെ 16,757 സീറ്റുകളാണ് പ്ലസ് വൺ ക്ലാസുകളിൽ ഇനി ഉള്ളത്.
അൺ എയിഡഡ് സീറ്റുകൾ ഒഴിവാക്കിയാൽ 8,754 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. അതേസമയം
മലപ്പുറത്ത് പ്രവേശനം നേടാനുള്ള അപേക്ഷകരുടെ എണ്ണം 11,438 ആണ്. മലപ്പുറം ജില്ലയിൽ ഇതുവരെ
മെറിറ്റ് ക്വാട്ടയിൽ 49,636 പേർ പ്രവേശനം നേടി. സ്പോർട്സ് ക്വാട്ടയിൽ 1,040 പേരും
മോഡൽ റസിഡൻഷ്യൽ സ്കൂളിൽ 38 പേരും
കമ്മ്യൂണിറ്റി ക്വാട്ടയിൽ 3,479 പേരും
മാനേജ്മെന്റ് ക്വാട്ടയിൽ 4,628 പേരും
അൺ എയിഡഡ് സ്കൂളുകളിൽ 3,298 പേരും പ്രവേശം നേടി.
ഇത്തരത്തിൽ ആകെ 62,119 സീറ്റുകളിൽ പ്രവേശനം നടന്നു. മലപ്പുറം ജില്ലയിൽ അലോട്ട്മെന്റ് നൽകിയിട്ടും പ്രവേശനം നേടാത്തവരുടെ എണ്ണം 12,358 ആണ്.