പ്രധാന വാർത്തകൾ
ഇന്ന് വിജയദശമി: ‘ഹരിശ്രീ’ കുറിച്ച് പതിനായിരങ്ങൾവിദ്യാലയങ്ങളിലെ സൗകര്യങ്ങളും സംവിധാനങ്ങളും വിദ്യാർത്ഥികൾ പ്രയോജനപ്പെടുത്തണം: മുഖ്യമന്ത്രിയുടെ സന്ദേശംസ്കൂളുകളിലെ ഭിന്നശേഷി സംവരണം: ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്ത സ്കൂളുകൾക്കെതിരെ കർശന നടപടിനവരാത്രി ആഘോഷങ്ങൾ: 30നും അവധി പ്രഖ്യാപിച്ചുസ്കൂളുകളിലെ തസ്തിക നിർണയം: ആധാർ വേണമെന്ന വ്യവസ്ഥ ഒഴിവാക്കിയേക്കുംകേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​നത്തിൽ എ​ൻ​ജി​നീ​യ​ർ ട്രെ​യി​നി​, ഓ​ഫി​സ​ർ ട്രെ​യി​നി: അപേക്ഷ ഒക്ടോബർ 10വരെആസ്പയർ സ്കോളർഷിപ്പ്: സെപ്റ്റംബർ 30 വരെ അപേക്ഷിക്കാംപുനർവിവാഹിതരുടെ കുട്ടികൾക്കായി സുരക്ഷാമിത്ര: പരിഗണയും കരുതലും ഉറപ്പാക്കും10, 12 ക്ലാസുകളിലെ വാർഷിക പരീക്ഷാ തീയതി പ്രഖ്യാപിച്ചു; CBSE പരീക്ഷ ഇനി രണ്ടു തവണദേശീയ റെക്കോർഡുമായി ആലത്തിയൂർ കെഎച്ച്എം ഹയർ സെക്കന്ററി സ്കൂൾ

മമ്മൂട്ടിയുടെ ജീവിതം പാഠ്യവിഷയമാക്കി മഹാരാജാസ്

Jul 1, 2025 at 2:21 pm

Follow us on

കൊച്ചി: മഹാരാജാസ് കോളജിലെ വിദ്യാർത്ഥികൾ ഇനി മമ്മൂട്ടിയുടെ ജീവിതവും പഠിക്കും. പൂർവ്വ വിദ്യാർത്ഥികൂടിയായ നടൻ മമ്മൂട്ടിയുടെ ജീവചരിത്രം മഹാരാജാസ് കോളേജിന്റെ  സിലബസില്‍ ഇടംപിടിച്ചു. രണ്ടാം വര്‍ഷ ചരിത്ര ബിരുദ കോഴ്സിൽ മലയാള സിനിമയുടെ ചരിത്രം എന്ന പേപ്പറിലാണ് മമ്മൂട്ടിയുടെ ജീവിതം പാഠ്യവിഷയമാകുന്നത്. 

മമ്മൂട്ടിയുടെ ജീവചരിത്രവും മമ്മൂട്ടി എന്ന നടൻ മലയാള സിനിമയ്ക്ക് നല്‍കിയ സംഭാവനകളുമാണ് സിലബസില്‍. സെന്‍സിങ്ങ് സെല്ലുലോയിഡ്– മലയാള സിനിമയുടെ ചരിത്രം എന്ന പേപ്പറിലാണ് മമ്മൂട്ടിയെക്കുറിച്ചുള്ള ഭാഗം. പൂര്‍വ്വ വിദ്യാര്‍ഥിയായ ദാക്ഷായണി വേലായുധന്‍റെ ജീവിതവും പുതിയ സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊച്ചിയുടെ പ്രാദേശിക ചരിത്രം എന്ന പേപ്പറിലാണ് ഭരണഘടന നിര്‍മാണ സഭയിലെ വനിത അംഗവും പൂര്‍വ്വ വിദ്യാര്‍ഥിയുമായ ദാക്ഷായണി വേലായുധനെക്കുറിച്ചുള്ള ഭാഗം.

മമ്മൂട്ടിക്ക്‌ പുറമെ സിനിമ താരങ്ങളായ സത്യന്‍, പ്രേംനസീര്‍, മധു, മോഹന്‍ലാല്‍, ജയന്‍, ഷീല, ശാരദ തുടങ്ങിയവരും അടൂര്‍ ഗോപാലകൃഷ്ണന്‍, പത്മരാജന്‍ ഉള്‍പ്പടെയുള്ള സംവിധായകരും സെന്‍സിങ്ങ് സെല്ലുലോയിഡ്– മലയാള സിനിമയുടെ ചരിത്രം എന്ന പേപ്പറില്‍ ഉണ്ട്.

Follow us on

Related News