പ്രധാന വാർത്തകൾ
5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ2026-27 വർഷത്തെ ബിരുദ പ്രവേശനം: CUET-UG രജിസ്‌ട്രേഷൻ ഉടൻ

ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരും

Jul 1, 2025 at 1:40 am

Follow us on

തിരുവനന്തപുരം:ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിൽ. ഒന്നാം ക്ലാസിലെ പരീക്ഷകൾ കഴിയുമോ എന്ന വിദ്യാഭ്യാസവകുപ്പ് പരിശോധിക്കുകയാണ്. ഒന്നാം ക്ലാസിലെ കുട്ടികൾക്ക് പരീക്ഷയിലൂടെ ഉണ്ടാക്കുന്ന സമ്മർദം ഒഴിവാക്കുക എന്ന ലക്ഷ്യത്തിനായി മുഖ്യമന്ത്രിയാണ് ഇക്കാര്യം നിർദേശിച്ചത്. ഒന്നാം ക്ലാസിൽ പ്രധാനമായും പാഠങ്ങൾ പഠിപ്പിക്കുന്നതിനപ്പുറം വിദ്യാർഥികളുടെ ജീവിത സാഹചര്യമടക്കം മനസ്സിലാക്കി അവരുടെ വഴികാട്ടികളായി മാറുക എന്നതാണ് നിർദേശം. ഇതിനായി ഒന്നാം ക്ലാസിൽ മെന്ററിങ് പദ്ധതി നടപ്പാക്കും. 15മുതൽ 20വരെ കുട്ടികളെ വേർതിരിച്ചു ഈ ഗ്രൂപ്പുകൾക്ക് ഒരു അധ്യാപകൻ മെന്ററായി നയിക്കണം എന്നാണ് നിർദേശം.


ശാസ്ത്രീയമായ മെന്ററിങ് രീതികൾ പരിചയപ്പെടുത്തു ന്നതിനുള്ള പരിശീലങ്ങൾ സ്കൂളുകളിൽ ഈ അധ്യാപകർക്കായി സംഘടിപ്പിക്കും.
കുട്ടികളുടെ ജീവിത സാഹചര്യവും മാനസിക സമ്മർദവും വ്യക്തിപരമായ സ്വ ഭാവവ്യതിയാനങ്ങളുമടക്കം മനസ്സിലാക്കി അവ പരിഹരിക്കാൻ മികച്ച പിന്തുണ നൽകുകയെന്നതാണ് മെന്ററുടെ ചുമതല. ഇതിനു പുറമെ പിടിഎ കമ്മിറ്റികളുടെ പിന്തുണയോടെ അധ്യാപകർ കുട്ടികളു ടെ വീടുകൾ സന്ദർശിക്കണമെന്നും നിർദേശമുണ്ട്.

Follow us on

Related News