പ്രധാന വാർത്തകൾ
5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ2026-27 വർഷത്തെ ബിരുദ പ്രവേശനം: CUET-UG രജിസ്‌ട്രേഷൻ ഉടൻ

ഹയർ സെക്കന്ററി വിഭാഗത്തിൽ അടുത്തവർഷം മുതൽ പുതിയ പാഠപുസ്തകങ്ങൾ

Jun 21, 2025 at 4:15 pm

Follow us on

തിരുവനന്തപുരം:സംസ്ഥാനത്തെ ഹയർ സെക്കന്ററി മേഖലയുടെ പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കാൻ തീരുമാനം. ആദ്യഘട്ടത്തിൽ എസ്.സി.ഇ.ആർ.ടി. യുടെ 80 ടൈറ്റിൽ പാഠപുസ്തകങ്ങളാണ് പരിഷ്‌കരിക്കുന്നത്. ഇതിനുള്ള പ്രവർത്തനങ്ങൾ ഈ അധ്യയന വർഷം പൂർത്തീകരിച്ച് അടുത്ത വർഷം കുട്ടികളുടെ കൈകളിൽ പുതിയ പുസ്തകങ്ങൾ  എത്തിച്ചേരും. നിലവിൽ 2015ൽ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളാണ്  വിദ്യാലയങ്ങളിൽ ഉപയോഗിച്ചുവരുന്നത്. 

കഴിഞ്ഞ10 വർഷക്കാലയളവിനിടയിൽ വലിയ മാറ്റങ്ങളാണ് ലോകത്താകമാനം സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ മാറ്റങ്ങളെയെല്ലാം പരിഗണിച്ചുകൊണ്ടും ഭാവിയിലെ വെല്ലുവിളികൾ പരിഗണിച്ചുകൊണ്ടുമാണ്  പാഠപുസ്തകങ്ങൾ പരിഷ്‌കരിക്കുക.  ഒന്നുമുതൽ 10 വരെ ക്ലാസുകളിലെ  പാഠപുസ്തക പരിഷ്‌കരണത്തിന്റെ തുടർച്ചയും, ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളം വരുത്തിയ മാറ്റങ്ങളും ഹയർ സെക്കന്ററി പുസ്തക പരിഷ്‌കരണത്തിൽ പരിഗണിക്കും. 

Follow us on

Related News