പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ക്ലാസ്  ബോർഡ് പരീക്ഷ ഫെബ്രുവരി 17മുതൽ: ടൈംടേബിൾ പ്രസിദ്ധീകരിച്ചുഎസ്എസ്എൽസി പരീക്ഷാ വിജ്ഞാപനം വന്നു: വെബ്സൈറ്റുകൾ സജ്ജീവമായി2026ലെ പൊതുഅവധികൾ പ്രഖ്യാപിച്ചു: വിശദമായി അറിയാംഒന്നുമുതൽ 9വരെ ക്ലാസുകളിലെ പരീക്ഷകൾ ഈ വർഷം പലവിധംപ്രീ പ്രൈമറി അധ്യാപകർ, ആയമാർ,അങ്കണവാടി ജീവനക്കാർ, ഗസ്റ്റ് ലക്ചറർ എന്നിവരുടെ പ്രതിമാസ വേതനത്തിൽ വർദ്ധനവ്: വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രിപിഎം ശ്രീ പദ്ധതിയിൽ തല്ക്കാലം മരവിപ്പ്: റിപ്പോർട്ട് നൽകാൻ മന്ത്രിസഭാ ഉപസമിതിLSS, USS സർട്ടിഫിക്കേറ്റുകൾ ഇനി സ്കൂളിൽ ഡൗൺലോഡ് ചെയ്യാംഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി 2026 പരീക്ഷാ ടൈം ടേബിൾഎസ്എസ്എൽസി പരീക്ഷ മാർച്ച്‌ 5മുതൽ: ഫലം മേയ് 8ന്കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിൽ ഓഫീസർ നിയമനം: ആകെ 258 ഒഴിവുകൾ

എസ്എസ്എൽസി വിജയശതമാനം കുറഞ്ഞു: അധ്യാപകരുടെ ശമ്പള വർധന തടയുന്നതിന് ശുപാർശ

Jun 21, 2025 at 6:28 pm

Follow us on

ബം​ഗ​ളൂ​രു: എ​സ്എ​സ്എൽസി പ​രീ​ക്ഷ​ക​ളി​ൽ 60 ശ​ത​മാ​ന​ത്തി​ൽ താ​ഴെ വി​ജ​യ​ശ​ത​മാ​നം രേ​ഖ​പ്പെ​ടു​ത്തി​യ ഗവ, ​എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ പ്ര​ധാ​ന അധ്യാ​പ​ക​ർ​ക്ക് കർണാടക വിദ്യാഭ്യാസ വകുപ്പിന്റെ നോട്ടീസ്. 2025ൽ നടന്ന പൊതുപരീക്ഷയിൽ സ്കൂളുകളുടെ മോ​ശം പ്ര​ക​ട​ന​ത്തി​ന് വി​ശ​ദീ​ക​ര​ണം തേ​ടിയാണ് ​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് നോ​ട്ടീ​സ് അ​യ​ച്ചത്. വി​ജ​യ​ശ​ത​മാ​നം 60ൽ ​താ​ഴെ​യാ​യ വി​ഷ​യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന അ​ധ്യാ​പ​ക​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കാ​നും ഈ അധ്യാപകരുടെ ശ​മ്പ​ള​വ​ർ​ധ​ന ത​ട​ഞ്ഞു​വെ​ക്കാ​ൻ ശു​പാ​ർ​ശ ചെ​യ്യാ​നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ഞ്ച് വ​ർ​ഷ​മാ​യി എ​സ്എസ്എ​ൽസി പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യ​ശ​ത​മാ​നം 50ൽ ​താ​ഴെ​യാ​യ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളു​ടെ ഗ്രാ​ൻ​ഡു​ക​ൾ ത​ട​ഞ്ഞു​വെ​ക്കും.

ഈ ​വ​ർ​ഷം 3583 സ്കൂ​ളു​ക​ളി​ൽ​നി​ന്നു​ള്ള 2,00,214 വി​ദ്യാ​ർ​ഥി​ക​ൾ എ​സ്എ​സ്എ​ൽസി പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 1,18,066 പേ​ർ (58.97 ശ​ത​മാ​നം) മാ​ത്ര​മാണ് വിജയിച്ചത്.

ഓരോ ജി​ല്ല​ക​ളി​ലെയും കു​റ​ഞ്ഞ വി​ജയ നി​ര​ക്കി​ന് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫ് പ​ബ്ലി​ക് ഇ​ൻ​സ്ട്ര​ക്ഷ​ൻ (ഡി.​ഡി.​പി.​ഐ)​മാരാണ് ഉ​ത്ത​ര​വാ​ദി​ക​ളെന്ന് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ ചൂണ്ടിക്കാട്ടിയിരുന്നു. മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കാ​ത്ത ജി​ല്ല​ക​ളി​ലെ സ​ർ​ക്കാ​ർ-​എ​യ്ഡ​ഡ് സ്കൂ​ളു​ക​ൾ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​യി​ട്ടു​ണ്ട്. തു​ട​ർ​ച്ച​യാ​യി മൂ​ന്ന് വ​ർ​ഷ​ത്തേ​ക്ക് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​ക​ട​നം തൃ​പ്തി​ക​ര​മ​ല്ലെ​ങ്കി​ൽ പ​ഠി​പ്പി​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്കു​ള്ള ശ​മ്പ​ള​വ​ർ​ധ​ന ത​ട​ഞ്ഞു​വെ​ക്കാൻ ഡിഡിപിഐ​ക്ക് അ​ധി​കാ​ര​മു​ണ്ട്.

Follow us on

Related News