പ്രധാന വാർത്തകൾ
ഈവർഷത്തെ പ്ലസ് വൺ പ്രവേശനം പൂർത്തിയായിവേനലവധി മാറ്റൽ അപ്രായോഗികം: മുഴുവൻ അഴിച്ചു പണിയണമെന്ന് വിദഗ്ധർ വിവിധ തസ്തികകളിലെ നിയമനത്തിനുള്ള പി.എസ്.സി അഭിമുഖം: തീയതികൾ അറിയാം സ്കൂൾ അവധി ജൂൺ, ജൂലൈ മാസങ്ങളിൽ: അഭിപ്രായം തേടി വിദ്യാഭ്യാസ വകുപ്പ്നാളെ മുതൽ സ്കൂളുകൾ വിഭവ സമൃദ്ധം: പുതിയ മെനു നാളെ മുതൽഇന്ന് സ്കൂളുകളിൽ മൗനാചരണം: രാവിലെ 10ന് നടത്തണംപ്ലസ്‌വൺ ഒഴിവ് സീറ്റുകളിലെ പ്രവേശനം: അപേക്ഷ നാളെമുതൽപ്ലസ് ടു വിദ്യാർത്ഥികളുടെ ഒന്നാം പാദവാർഷിക പരീക്ഷ 18മുതൽ: ടൈം ടേബിൾ ഉടൻകായിക അധ്യാപകരുടെ സംരക്ഷണത്തിന് നടപടി: അധ്യാപക-വിദ്യാർത്ഥി അനുപാതം പുനക്രമീകരിക്കുംമുഴുവൻ സ്കൂളുകളിലും സുരക്ഷാ പരിശോധന: നടപടി ജൂലൈ 25മുതൽ

പ്ലസ് വൺ അവസാന അലോട്മെന്റ് നാളെ: ക്ലാസുകൾ 18മുതൽ

Jun 14, 2025 at 4:04 am

Follow us on

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് ‌വൺ പ്രവേശനത്തിനുള്ള മുഖ്യഘട്ടത്തിലെ അവസാന അലോട്മെന്റ് നാളെ പ്രസിദ്ധീകരിക്കും. ആദ്യ രണ്ട് അലോട്മെന്റിനു ശേഷം ഒഴിഞ്ഞു കിടക്കുന്ന 93,000ൽ പരം സീറ്റുകളിലേക്കാണ് മൂന്നാം അലോട്മെന്റ്. ആവശ്യത്തിന് അപേക്ഷകർ ഇല്ലാത്തതിനെ തുടർന്ന് ഒഴിഞ്ഞു കിടക്കുന്ന വിവിധ സംവരണ സീറ്റുകൾ അടക്കം ജനറൽ വിഭാഗത്തിലേക്കു മാറ്റിയാണ് അലോട്മെന്റ് നൽകുക. പട്ടിക വിഭാഗങ്ങൾക്കുള്ള സീറ്റുകളും മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ വിഭാഗത്തിനുമുള്ള സീറ്റുകളുമാണ് കൂടുതലായും അപേക്ഷകരില്ലാതെ ഒഴിഞ്ഞു കിടക്കുന്നത്. നാളത്തെ അലോട്മെന്റിന് ശേഷം ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളിലെ പ്രവേശനത്തിന് പിന്നീട് സപ്ലിമെന്ററി അലോട്മെന്റ് ഉണ്ടാകും.

മൂന്നാം അലോട്മെന്റിനു ശേഷം എല്ലാവരും സ്‌ഥിര പ്രവേശനമാണ് നേടേണ്ടത്. പ്രവേശനം നേടാത്തവർ ഏകജാലക പ്രവേശന നടപടികളിൽ നിന്നു പുറത്താകും. എന്നാൽ ഇവർക്ക് പിന്നീട്  എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്റ്, കമ്യൂണിറ്റി ക്വോട്ടസീറ്റുകളിലും അൺ എയ്‌ഡഡ് സ്കൂളുകളിലും പ്രവേശനം നേടാൻ കഴിയും.

നാളെ വൈകിട്ടോടെ പ്രസിദ്ധീകരിക്കുന്ന അലോട്മെന്റ് പ്രകാരം 16,17 തീയതികളിൽ പ്രവേശനം നടക്കും. മുഖ്യഘട്ടത്തിലെ അവസാന അലോട്മെന്റ് നടപടികൾ പൂർത്തിയാക്കി 18ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും.

Follow us on

Related News