[adning id="32774"]
തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിൽ തസ്തിക നിർണ്ണയതിനുള്ള കുട്ടികളുടെ കണക്കെടുപ്പ് ഇന്ന്. സംസ്ഥാന സിലബസിൽ പ്രവർത്തിക്കുന്ന സർക്കാർ, എയ്ഡഡ്, അൺ-എയ്ഡഡ് (അംഗീകൃതം) സ്കൂളുകളിലെ 2025-26 അധ്യയന വർഷത്തിലെ ആറാം പ്രവൃത്തി ദിനം അടിസ്ഥാനപ്പെടുത്തിയുളള കുട്ടികളുടെ കണക്കെടുപ്പാണ് ഇന്ന് നടക്കുക. ആധാർ രേഖയുള്ള വിദ്യാർത്ഥികളുടെ എണ്ണമാണ് തസ്തിക നിർണ്ണയതിനായി കണക്കാക്കുക. സമ്പൂർണ വെബ്പോർട്ടലിൽ ഓൺലൈനായാണ് വിവര ശേഖരണം. വിവരശേഖരണം നടത്തുന്നതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.
[adning id="32226"]
1. 2025 ജൂൺ 10 വൈകുന്നേരം 5 മണി വരെ മാത്രമായിരിക്കും വിദ്യാലയങ്ങളിൽ നിന്നും സമ്പൂർണയിൽ കുട്ടികളുടെ വിവരങ്ങൾ രേഖപ്പെടുത്തുവാൻ കഴിയുക.
2. സമ്പൂർണ ഓൺലൈൻ വെബ്പോർട്ടലിൽ നൽകുന്ന ആറാം പ്രവൃത്തിദിനത്തിലെ കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് തസ്തിക നിർണ്ണയം നടത്തുന്നത്. ആയതിനാൽ ഓരോ സ്കൂളിലെയും മുഴുവൻ കുട്ടികളേയും സംബന്ധിക്കുന്ന വിവരങ്ങൾ സമ്പൂർണയിൽ കൃത്യമായും പൂർണ്ണമായും നൽകേണ്ടതാണ്.
3.ആറാം പ്രവൃത്തിദിനത്തിൽ 5 PM വരെ സമ്പൂർണയിൽ രേഖപ്പെടുത്തിയിട്ടുളള വിവരങ്ങൾ ഫ്രീസ് ചെയ്ത് സമന്വയയിലേയ്ക്ക് സിങ്ക് ചെയ്യപ്പെടുന്നതിനാൽ, അതിനുശേഷം സമ്പൂർണയിൽ വരുത്തുന്ന മാറ്റങ്ങൾ തസ്തിക നിർണ്ണയത്തിനായി പരിഗണിക്കപ്പെടുന്നതല്ല. കൂടാതെ, ടി വിവരങ്ങളുടെ ആധികാരികത അതത് പ്രഥമാധ്യാപകൻ യു.ഐ.ഡി. വാലിഡേഷൻ ലിങ്ക് മുഖേന പരിശോധിച്ച്, കുട്ടികളുടെ യു.ഐ.ഡി. വാലിഡ് ആണോ എന്നത് ഉറപ്പുവരുത്തിയ ശേഷം മാത്രം സമ്പൂർണ മുഖേന ആറാം പ്രവൃത്തിദിന റിപ്പോർട്ട് സബ്‌മിറ്റ് ചെയ്യുവാൻ ശ്രദ്ധിക്കേണ്ടതാണ്.
[adning id="32271"]
ഈ വിഷയത്തിൽ എന്തെങ്കിലും അപാകത സംഭവിച്ചാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം ബന്ധപ്പെട്ട പ്രഥമാധ്യാപകനായിരിക്കും.
4. സമ്പൂർണയിൽ രേഖപ്പെടുത്തുന്ന ആറാം പ്രവൃത്തിദിവസത്തെ കണക്കുകളുടെ കൃത്യത ഉറപ്പുവരുത്തുന്നതിനായി, പ്രഥമാധ്യാപകൻ സാക്ഷ്യപ്പെടുത്തിയ റിപ്പോർട്ട് ബന്ധപ്പെട്ട എ.ഇ.ഒ/ഡി.ഇ.ഒ മാർക്കും, എ.ഇ.ഒ/ഡി.ഇ.ഒ മാർ സാക്ഷ്യപ്പെടുത്തിയ റിപ്പോർട്ട് ബന്ധപ്പെട്ട ജില്ലാ ഉപഡയറക്ടർമാർക്കും, ജില്ലാ ഉപഡയറക്ടർമാർ സാക്ഷ്യപ്പെടുത്തിയ റിപ്പോർട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിലേയ്ക്കും നൽകേണ്ടതാണ്.
[adning id="32190"]
5. ലോവർ പ്രൈമറി തലത്തിൽ അധിക ഭാഷ (അറബിക്/കൊങ്കിണി) പഠിക്കുന്ന കുട്ടികളുടെ കാര്യത്തിലും, മറ്റ് ക്ലാസ്സുകളിൽ പാർട്ട് I, II -മലയാളം, അറബിക്, സംസ്കൃതം, ഉറുദു, തമിഴ്, കന്നട, ഗുജറാത്തി പഠിക്കുന്ന കുട്ടികളുടെ കാര്യത്തിലും, പഠിക്കുന്ന ഭാഷ സംബന്ധിച്ച വിവരം കൃത്യതയോടെ രേഖപ്പെടുത്തേണ്ടതാണ്. പിന്നീടുളള മാറ്റങ്ങൾ പരിഗണിക്കില്ല. സമ്പൂർണ്ണയിൽ വിവരം രേഖപ്പെടുത്തുമ്പോൾ അഡീഷണൽ ലാംഗ്വേജ് അറബിക്കിന് പുറമെ 29.09.2012 ലെ സ.ഉ(കൈ)307/2012/പൊ.വി.വ പ്രകാരം സംസ്‌കൃതം കൂടി അനുവദിച്ചിട്ടുണ്ട്. ഇതുകൂടാതെ സംസ്ഥാനത്ത് കൊങ്കിണി, ഉറുദു എന്നിവ കൂടി എൽ.പി തലത്തിൽ വർഷങ്ങളായി പഠിപ്പിച്ചുവരുന്ന വിദ്യാലയങ്ങളിൽ മാത്രം ഈ ഭാഷകൾ കൂടി സെലക്ട് ചെയ്യുന്നതിന് സമ്പൂർണ്ണയിൽ ഓപ്ഷൻ അനുവദിച്ചിട്ടുണ്ട്.
[adning id="32254"]
ഇത്തരത്തിൽ വർഷങ്ങളായി കൊങ്കിണി, ഉറുദു എന്നിവ കൂടി എൽ.പി തലത്തിൽ പഠിപ്പിച്ചുവരുന്നതും മുൻ വർഷങ്ങളിൽ ഈ ഓപ്ഷൻ ഉപയോഗിച്ചതുമായ വിദ്യാലയങ്ങൾ മാത്രമെ ഈ ഭാഷകൾ (കൊങ്കിണി, ഉറുദു) അഡീഷണൽ ലാംഗ്വേജായി സെലക്ട് ചെയ്യാവു എന്ന് അറിയിക്കുന്നു.
തെറ്റായതോ, അപൂർണ്ണമായതോ ആയ വിവരങ്ങൾ നല്കിയതുമൂലം ഡിവിഷൻ/തസ്തിക കൂടുന്നതോ നഷ്ടപെടുന്നതോ ആയ സാഹചര്യം വന്നാൽ ആയതിന്റെ പൂർണ്ണ ഉത്തരവാദി പ്രഥമാധ്യാപകൻ മാത്രമായിരിക്കും.
6. കുട്ടികളെ സംബന്ധിക്കുന്ന വിവരങ്ങൾ സമ്പൂർണയിൽ രേഖപ്പെടുത്തുമ്പോൾ മീഡിയം അടിസ്ഥാനപ്പെടുത്തിയുളള വിവരങ്ങളും ഭാഷ അടിസ്ഥാനപ്പെടുത്തിയുളള വിവരങ്ങളും കൃത്യതയോടെ രേഖപ്പെടുത്തേണ്ടതാണ്. തെറ്റായതോ അപൂർണ്ണ മായതോ ആയ വിവരങ്ങൾ നല്കിയിട്ടുണ്ടെങ്കിൽ ആയത് പിന്നീട് തിരുത്തുന്നതിനുളള അവസരം ഉണ്ടായിരിക്കു ന്നതല്ല.
7. ആറാം പ്രവൃത്തിദിന ഫോർമാറ്റിൽ, ആകെ SC, ST, Muslim, Other Minority, OBC (other than Muslim), Others, APL, BPL എന്നിവ കൃത്യമായും രേഖപ്പെടുത്തേണ്ടതാണ്. പഠനമാധ്യമം ഏതാണ് എന്നതും വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്.
കൂടാതെ, ഭാഷാടിസ്ഥാനത്തിലുളള എണ്ണം രേഖപ്പെടുത്തുമ്പോൾ, നിലവിലുളള സംസ്കൃതം, ഉറുദു, അറബിക് എന്നിവയ്ക്ക് പുറമെ മലയാളം, തമിഴ്, കന്നട, ഗുജറാത്തി, കൊങ്കിണി, അഡിഷണൽ ഹിന്ദി എന്നിവയുടെ എണ്ണം കൂടി രേഖപ്പെടുത്തേണ്ടതാണ്.
8. സമ്പൂർണയിലെ ഡാഷ്ബോർഡിൽ കാണുന്ന വിവരങ്ങൾ യു.ഐ.ഡി. വാലിഡേഷൻ മെനു പരിശോധിച്ച് യു.ഐ.ഡി. വിവരങ്ങൾ വാലിഡേറ്റ് ചെയ്യേണ്ടതും ഇൻവാലിഡ് ഡാറ്റയുണ്ടെങ്കിൽ വിവരങ്ങൾ കൃത്യമാക്കുവാൻ പ്രഥമാധ്യാപകൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുമാണ്.
9. ഏതെങ്കിലും വിദ്യാർത്ഥിയുടെ യു.ഐ.ഡി. വിവരങ്ങൾ രേഖപ്പെടുത്തുമ്പോൾ മറ്റൊരു സ്കൂളിൽ രേഖപ്പെടുത്തിയതായി കാണുകയും, എന്നാൽ ആ സ്കൂളിൽ നിന്ന് ട്രാൻസ്ഫർ ചെയ്യപ്പെടാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഈ വിവരം അറിയിച്ചുകൊണ്ട് അതാത് വിദ്യാഭ്യാസ ഓഫീസർമാർക്ക് അപേക്ഷ നൽകാവുന്നതാണ്.
10. യു.ഐ.ഡി. ഉളള കുട്ടികളെ മാത്രമെ തസ്തിക നിർണ്ണയത്തിന് പരിഗണിക്കൂ എന്നതിനാൽ ആറാം പ്രവൃത്തി ദിനത്തിൽ റോളിലുളള എല്ലാ കുട്ടികൾക്കും യു.ഐ.ഡി. ലഭ്യമാക്കുന്നതിന് പ്രഥമാധ്യാപകൻ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതാണ്. എന്നാൽ യു.ഐ.ഡി. ഇല്ലാത്തതിന്റെ പേരിൽ ഒരു കുട്ടിയ്ക്കും അവർക്ക് അവകാശപ്പെട്ട സ്കൂൾ പ്രവേശനം നിഷേധിക്കരുത്.
11. സംസ്ഥാന സിലബസിൽ പഠിക്കുന്ന കുട്ടികളുടെ ആറാം പ്രവൃത്തിദിനം അടിസ്ഥാനമാക്കിയുളള എണ്ണം പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം വിശകലനം ചെയ്ത്
അന്നേ ദിവസം തന്നെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അംഗീകാരത്തിനു സമർപ്പിക്കേ ണ്ടതാണ്.
12. പുതിയ അധ്യയന വർഷത്തിൽ ആറാം പ്രവൃത്തിദിനത്തിന്റെ പ്രത്യേക പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് മുകളിൽ പറഞ്ഞിട്ടുളള നിർദ്ദേശങ്ങൾ ചുമതലപ്പെട്ട ഉദ്യോഗസ്ഥർ കൃത്യമായും പാലിക്കേണ്ടതാണ്.
13. ആറാം പ്രവൃത്തിദിനം അടിസ്ഥാനപ്പെടുത്തി ശേഖരിക്കുന്ന കുട്ടികളുടെ കണക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അറിവോ അംഗീകാരമോ ഇല്ലാതെ എ.ഇ.ഒ./ഡി.ഇ.ഒ/ ഡി.ഡി.ഇ. മറ്റ് അനുബന്ധ ഓഫീസുകൾ മുതലായവർ ഒരു ഏജൻസിയ്ക്കും കൈമാറരുത്.








