പ്രധാന വാർത്തകൾ
വായന ശീലത്തിന് ഗ്രേസ് മാർക്ക്: അടുത്ത വർഷം മുതൽ നടപ്പാക്കുംസ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കണം: അഭിപ്രായം തേടി മന്ത്രിസ്‌കൂളുകളിലെ ആഘോഷ ദിനങ്ങളിൽ ഇനി യൂണിഫോം നിർബന്ധമാക്കില്ലപരീക്ഷാ ഫീസ് വർദ്ധിപ്പിച്ച് സിബിഎസ്ഇ: അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കുംസ്കൂൾ ഏകീകരണ നടപടി ഉടൻ: ഇനി പ്രൈമറിയും സെക്കന്ററിയും മാത്രംസിബിഎസ്ഇ വിദ്യാർത്ഥികൾക്ക് അടുത്ത ബോർഡ് പരീക്ഷ മുതൽ അപാർ നമ്പർ നിർബന്ധംബസിന്റെ സീറ്റിൽ നിന്ന് വിദ്യാർത്ഥികളെ എഴുന്നേൽപ്പിച്ചാൽ കർശന നടപടി: മന്ത്രി വി.ശിവൻകുട്ടിഇന്റലിജന്‍സ് ബ്യൂറോയിൽ 3,717ഒഴിവുകള്‍: അപേക്ഷ 12വരെ മാത്രംഅടുത്ത അധ്യയന വർഷം ഓപ്പൺ ബുക്ക് പരീക്ഷ നടപ്പിലാക്കാൻ സിബിഎസ്ഇ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിൽ അപ്രന്റീസ് നിയമനം: ആകെ 750 ഒഴിവുകൾ

പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെന്‍റ് സമയം ഇന്ന്അവസാനിക്കും 

Jun 5, 2025 at 7:33 am

Follow us on

[adning id="32568"]

[adning id="32774"]

തിരുവനന്തപുരം:ഈ വർഷത്തെ പ്ലസ് വൺ ആദ്യ അലോട്ട്മെന്‍റ് പ്രകാരമുള്ള സ്കൂൾ പ്രവേശനം ഇന്ന് അവസാനിക്കും. ഇന്ന് വൈകിട്ട് 5വരെയാണ് പ്രവേശനം. ആദ്യഅലോട്ട്മെന്‍റ് ലഭിച്ചിട്ടും സ്ഥിര പ്രവേശനമോ താൽക്കാലിക പ്രവേശനമോ നേടാത്ത വിദ്യാർത്ഥികൾക്ക് പിന്നീട് അവസരം ഉണ്ടാകില്ല. ഇന്ന് വൈകിട്ട് 5നുള്ളിൽ പ്രവേശനം നേടാത്ത വിദ്യാർത്ഥികൾ പ്രവേശന നടപടികളിൽ നിന്ന് പുറത്താകും. ഒന്നാമത്തെ ഓപ്ഷനിൽ തന്നെ അലോട്ട്മെന്‍റ് ലഭിച്ചവർ സ്ഥിരം പ്രവേശനം നേടണം. അല്ലാത്തവർക്ക് സ്ഥിരപ്രവേശനമോ താൽക്കാലിക പ്രവേശനമോ നേടാം.

[adning id="32226"]

രണ്ടാം അലോട്ട്മെന്‍റ് ജൂൺ 9ന്  പ്രസിദ്ധീകരിക്കും. രണ്ടാം അലോട്മെന്റ്ജൂ പ്രകാരമുള്ള പ്രവേശനം ജൂൺ 10, 11 തീയതികളിൽ നടക്കും. ഒന്നാം ഘട്ടത്തിൽ അലോട്ട്മെന്‍റ് ലഭിച്ചിട്ടും പ്രവേശനം നേടാത്ത സീറ്റുകളിലേക്കും ബാക്കിയുള്ള മെറിറ്റ് സീറ്റുകളിലേക്കുമാണ് രണ്ടാംഘട്ട അലോട്ട്മെന്‍റ്. മൂന്നാം അലോട്ട്മെന്‍റ് ജൂൺ 16ന് പ്രസിദ്ധീകരിക്കും. ജൂൺ 18നാണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത്.

[adning id="32271"]

Follow us on

Related News