പ്രധാന വാർത്തകൾ
5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ2026-27 വർഷത്തെ ബിരുദ പ്രവേശനം: CUET-UG രജിസ്‌ട്രേഷൻ ഉടൻ

വിവിധ സ്കൂളുകളിൽ നടന്ന സംഭവങ്ങളിൽ വകുപ്പുതല നടപടി

Jun 4, 2025 at 4:06 pm

Follow us on

തിരുവനന്തപുരം: സ്കൂളിൽ പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതിയെ പങ്കെടുപ്പിച്ച സംഭവത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് ലഭിച്ചുവെന്നും സംഭവത്തിൽ ഉചിതമായ നടപടി ഉണ്ടാകുമെന്നും മന്ത്രി വി.ശിവൻകുട്ടി. സംഭവത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം സ്കൂൾ പ്രധാമാധ്യാപകനിൽ നിക്ഷിപ്തമാണ് എന്നാണ് അന്വേഷണ റിപ്പോർട്ട്. കൊല്ലം കൊട്ടിയത്ത് മുടി നീട്ടി വളർത്തി എന്ന പേരിൽ 14 പ്ലസ് ടു വിദ്യാർത്ഥികളെ ക്ലാസ്സിൽ നിന്ന് ഇറക്കി വിട്ടു എന്ന സംഭവത്തെക്കുറിച്ച് കൊല്ലം ആർഡിഡി അന്വേഷണം നടത്തുമെന്നും മന്ത്രി അറിയിച്ചു.  റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ നടപടി സ്വീകരിക്കും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് സ്കൂളുകൾ ഉറപ്പുവരുത്തണം.

ബസ് ചാർജ് അടക്കാത്തതിന് വിദ്യാർത്ഥിയെ ബസ്സിൽ നിന്നിറക്കിവിട്ട സംഭവത്തിൽ കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ അന്വേഷണം നടത്തും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ നടപടികൾ സ്വീകരിക്കും. ഇത്തരം സംഭവങ്ങൾ സ്കൂളുകളിൽ ഉണ്ടാകാൻ ഒരു തരത്തിലും അനുവദിക്കില്ല എന്നും വി. ശിവൻകുട്ടി പറഞ്ഞു.

Follow us on

Related News