പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

മാപ്പിളകലകളിൽ ഡിപ്ലോമ കോഴ്‌സുകൾ: അപേക്ഷ ജൂണ്‍ 15വരെ 

May 24, 2025 at 5:01 pm

Follow us on

മലപ്പുറം: മാ​പ്പി​ള​പ്പാ​ട്ട്, ഒ​പ്പ​ന, കോല്‍ക്ക​ളി, ദ​ഫ്മു​ട്ട്, അ​റ​ബ​ന​മു​ട്ട് എന്നിവയിൽ ഒ​രു വ​ര്‍ഷ​ത്തെ ഡിപ്ലോ​മ കോ​ഴ്സു​ക​ൾക്ക് ഇപ്പോൾ അപേക്ഷിക്കാം. സാം​സ്‌​കാ​രി​ക വ​കു​പ്പി​നു കീ​ഴി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന കൊ​ണ്ടോ​ട്ടി​യി​ലെ മ​ഹാ​ക​വി മോ​യി​ന്‍കു​ട്ടി വൈ​ദ്യ​ര്‍ മാ​പ്പി​ള​ക​ല അ​ക്കാ​ദ​മി​യു​ടെ സ്‌​കൂ​ള്‍ ഓ​ഫ് മാ​പ്പി​ള ആ​ര്‍ട്സിലാണ് പ്രവേശനം. മാ​പ്പി​ള​ക​ല അ​ക്കാ​ദ​മി നേ​രി​ട്ട് ന​ട​ത്തു​ന്ന കൊ​ണ്ടോ​ട്ടി, നാ​ദാ​പു​രം കേ​ന്ദ്ര​ങ്ങ​ള്‍ക്കു പു​റ​മെ അ​ക്കാ​ദ​മി​യു​ടെ അ​ഫി​ലി​യേ​റ്റ​ഡ് കേ​ന്ദ്ര​ങ്ങ​ളി​ലും കോ​ഴ്സു​ക​ള്‍ ഉണ്ട്. അ​ഫി​ലി​യേ​റ്റ​ഡ് കേ​ന്ദ്ര​ങ്ങ​ളി​ല്‍ ചേ​രാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​ര്‍ അ​ത​ത് കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് അ​പേ​ക്ഷ ന​ൽ​കേ​ണ്ട​ത്. ജൂ​ണ്‍ 15 വ​രെ അ​പേ​ക്ഷ നൽകാം. ഏ​ഴാം ക്ലാ​സ് പാ​സാ​യവർക്ക് അപേക്ഷിക്കാം.  പ്രായപരിധി 25 വയസ്. അ​പേ​ക്ഷാ​ഫോ​റം അ​ക്കാ​ദ​മി​യി​ല്‍നി​ന്ന് നേ​രി​ട്ടും ഓ​ണ്‍ലൈ​ൻ വഴിയും ല​ഭി​ക്കും. ഉ​യ​ര്‍ന്ന പ്രാ​യ​പ​രി​ധി​യി​ല്‍ നി​ബ​ന്ധ​ന​ക​ള്‍ക്കു വി​ധേ​യ​മാ​യി ഇ​ള​വ് അ​നു​വ​ദി​ക്കും. കൂടുതൽ വി​വ​ര​ങ്ങ​ള്‍ക്ക് 04832 711432, 7902 711432

Follow us on

Related News