തിരുവനന്തപുരം: ഈ വർഷത്തെ ഹയർ സെക്കന്ററി രണ്ടാംവർഷ പരീക്ഷാഫലം പുറത്ത് വന്നപ്പോൾ മുഴുവൻ മാർക്കും (1200 മാർക്ക്) നേടിയവരുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പകുതിയിയിലേറെ കുറഞ്ഞു. 41 പേർക്ക് മാത്രമാണ് ഇത്തവണ മുഴുവൻ മാർക്ക് ലഭിച്ചത്. കഴിഞ്ഞ വർഷം 105 പേർക്ക് ഫുൾ മാർക്ക് ഉണ്ടായിരുന്നു. ഇത്തവണ മുഴുവൻ മാർക്കും നേടിയ 41പേരിൽ 34 പേർ പെൺകുട്ടികളാണ്. കൂടുതൽ പേർ കോഴിക്കോട് ജില്ലയിലാണ്. 12 പേർക്ക് ഫുൾ മാർക്ക് ലഭിച്ചു. കണ്ണൂരിൽ 5പേർക്കും, തൃശൂരിൽ 4 പേർക്കും ഫുൾ മാർക്ക് ലഭിച്ചു. 28 പേർക്ക് സയൻസിലും 9പേർക്ക് ഹ്യുമാനിറ്റീസിലും 4പേർക്ക് കൊമേഴ്സിലുമാണ് മുഴുവൻ മാർക്ക്.
ജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ നിയമനം: എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: സംസ്ഥാന പ്രിസൺ ആന്റ് കറക്ഷണൽ സർവീസസിന് കീഴിൽ അസിസ്റ്റന്റ്...







