പ്രധാന വാർത്തകൾ
ക്ലാസിൽ ഉഴപ്പരുത്: 5മുതൽ 9വരെ ക്ലാസുകളിൽ സബ്ജക്റ്റ്  മിനിമംസംസ്ഥാനത്തെ സ്കൂളുകളിൽ ജൂലൈ 10ന് വിജയാഹ്ലാദ ദിനംസ്കൂൾ കലോത്സവ മാന്വലിൽ സുപ്രധാന ഭേതഗതി: മാറ്റങ്ങൾ ഇതാസോഷ്യൽ മീഡിയയിൽ വ്യാജ പോസ്റ്റ്: കർശന നടപടിയെന്ന് വി.ശിവൻകുട്ടിവിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധന: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്അഖിലേന്ത്യ പണിമുടക്ക്‌ 8ന് അർധരാത്രി മുതൽ: അവശ്യ സർവീസുകൾ മാത്രംമുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാ

പ്ലസ് വൺ പരീക്ഷാഫലം ജൂണിൽ: പ്ലസ്ടു ടാബുലേഷൻ അവസാന ഘട്ടത്തിൽ

May 5, 2025 at 5:43 pm

Follow us on

തിരുവനന്തപുരം:രണ്ടാം വർഷ ഹയർ സെക്കന്ററി പരീക്ഷയുടെ മൂല്യനിർണ്ണയം പൂർത്തിയായി. ഫലപ്രഖ്യാപനത്തിനു മുന്നോടിയായി ഉള്ള  ടാബുലേഷൻ ജോലികൾ നടന്നു വരികയാണ്. നടപടികൾ പൂർത്തിയാക്കി മെയ് 20നകം പരീക്ഷാഫലം പ്രഖ്യാപിക്കും. 4,44,707 വിദ്യാർഥികളാണ് 2025ൽ രണ്ടാം വർഷ പരീക്ഷ എഴുതിയത്. ഒന്നാം വർഷ ഹയർ സെക്കന്ററി പരീക്ഷയുടെ മൂല്യ നിർണ്ണയം നടന്നു വരികയാണ്. 4,13,589 വിദ്യാർഥികളാണ് ഒന്നാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. ടാബുലേഷൻ പ്രവർത്തികൾ പൂർത്തിയാക്കി ഒന്നാം വർഷ പരീക്ഷാഫലം ജൂൺ മാസം പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

എസ്എസ്എൽസി പരീക്ഷാഫലം: വേഗത്തിൽ അറിയാനുള്ള ലിങ്കുകൾ ഇതാ

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മെയ് 9ന് പ്രഖ്യാപിക്കും. പിആർഡി ചേമ്പറിൽ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. ഉച്ചയ്ക്ക് 2 മണിക്കാണ് ഫലം പ്രഖ്യാപിക്കുക എന്ന് സൂചനയുണ്ട്. കൃത്യമായ സമയം വിദ്യാഭ്യാസ വകുപ്പ് ഉടൻ പുറത്തുവിടും. മന്ത്രിയുടെ ഫലപ്രഖ്യാപനത്തിന് ശേഷം വിവിധ വെബ്സൈറ്റുകളിൽ ഫലം പ്രസിദ്ധീകരിക്കും. ഫലപ്രഖ്യാപനം തുടങ്ങി ഒരു മണിക്കൂറിന് ശേഷമാണ് വെബ്സൈറ്റുകൾ വഴി ഫലം പരിശോധിക്കുവാൻ കഴിയുക. http://results.kite.kerala.gov.in/, http://sslcexam.kerala.gov.in, , https://prd.kerala.gov.in/ തുടങ്ങിയ വിവിധ വെബ്സൈറ്റുകൾ വഴി ഫലം അറിയാം. വിദ്യാർത്ഥികൾക്ക് റോൾ നമ്പറും ജനനത്തീയതിയും നൽകി ഫലം പരിശോധിക്കാം. 2025 ഓൺലൈനായി ഡൗൺലോഡ് ചെയ്യാം . കേരള ഡിജിലോക്കർ വഴിയും എസ്എംഎസ് വഴിയും ഫലം അറിയാനുള്ള സൗകര്യം ഇണ്ടാകും.

Follow us on

Related News