തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷകളുടെ ടാബുലേഷൻ അടക്കമുള്ള ജോലികൾ പുരോഗമിക്കുകയാണ്. ടാബുലേഷൻ ജോലികൾ പൂർത്തിയാക്കി കഴിഞ്ഞാൽ പരീക്ഷാബോർഡ് യോഗം ചേർന്ന പ്രാഥമിക വിശകലനം നടത്തും. അതിന് ശേഷം വീണ്ടും ബോർഡ് കൂടി ഫലം സംബന്ധിച്ച അന്തിമപട്ടിക പൊതുവിദ്യാഭ്യാസവകുപ്പിന് കൈമാറും. തുടർനടപടികൾ വേഗത്തിൽ പൂർത്തിയാക്കി മെയ് ആദ്യവാരം എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിക്കും. ഏപ്രിൽ 3ന് രണ്ട് ഘട്ടങ്ങളിലായി ആരംഭിച്ച മൂല്യനിർണയം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. എസ്എസ്എൽസി, റ്റിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി, എസ്എസ്എൽസി (എച്ച്.ഐ.), റ്റിഎച്ച്എസ്എൽസി (എച്ച്.ഐ) THSLC(HI) പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ മൂല്യനിർണയം സംസ്ഥാനത്തൊട്ടാകെ പരീക്ഷാഭവൻ ഉൾപ്പെടെ 72 കേന്ദ്രീകൃത ക്യാമ്പുകളിലായാണ് പൂർത്തിയായത്. കഴിഞ്ഞവർഷം മെയ് എട്ടിനായിരുന്നു. എസ്എസ്എൽസി പരീക്ഷാഫലം പുറത്തുവന്നത്. ഈ വർഷവും നേരത്തെത്തന്നെ ഫലം പ്രഖ്യാപിക്കും. പ്രവേശനം നടപടികൾ വേഗത്തിൽ പൂർത്തിയാക്കി ജൂൺ ആദ്യവാരത്തിൽ തന്നെ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കാനാണ് നീക്കം.

KEAM 2025 പരീക്ഷ ഇന്നുമുതൽ: സമയക്രമം പാലിക്കണം
തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ കേരള എഞ്ചിനീയറിങ്, ഫാർമസി...