പ്രധാന വാർത്തകൾ
ബിരുദ പഠനത്തിൽ അന്തര്‍ സര്‍വകലാശാല മാറ്റം എങ്ങനെ?മിനിമം മാർക്ക് സേ-പരീക്ഷ: ടൈം ടേബിൾ പ്രസിദ്ധീകരിച്ചുകാലിക്കറ്റ്‌ എംബിഎ പ്രവേശനം: മെയ് 5വരെ അപേക്ഷിക്കാംസിവിൽ സർവീസസ് പരീക്ഷാഫലം: ശക്തി ദുബെയ്ക്ക് ഒന്നാം റാങ്ക്നാലുവർഷ ബിരുദത്തിൽ ഇനി വിഷയം മാറ്റത്തിനും കോളജ് മാറ്റത്തിനും അവസരംസർവീസിലുള്ള അധ്യാപകർക്ക് പ്രത്യേക കെ-ടെറ്റ് പരീക്ഷ: അപേക്ഷ നീട്ടിഅടുത്ത അധ്യയനവർഷം മുതൽ സ്കൂളുകൾ ഏപ്രിൽ മാസത്തിലും: വേനൽ അവധി കുറയും30ശതമാനം മിനിമം മാർക്ക് ഇനി 5മുതൽ 10വരെ ക്ലാസുകളിലും: തോൽക്കുന്നവർ സേ പരീക്ഷ എഴുതണംഒന്നുമുതൽ 9വരെ ക്ലാസുകളിലെ പുസ്തകങ്ങളുടെ വിതരണം ഏപ്രിൽ 23മുതൽമിനിമം മാർക്ക് താഴെത്തട്ടിലുള്ള ക്ലാസുകളിലും: സൂചന നൽകി വിദ്യാഭ്യാസ മന്ത്രി

മിനിമം മാർക്ക് സേ-പരീക്ഷ: ടൈം ടേബിൾ പ്രസിദ്ധീകരിച്ചു

Apr 22, 2025 at 3:00 pm

Follow us on

തിരുവനന്തപുരം: സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ട് 2024-2025 അധ്യയന വർഷം എട്ടാം ക്ലാസിൽ നടപ്പാക്കിയ സേ പരീക്ഷയുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. ഓരോ വിഷയത്തിലും 30 ശതമാനം മിനിമം മാർക്ക് നേടാത്ത വിദ്യാർത്ഥികൾക്കാണ് സേ പരീക്ഷ നടത്തുന്നത്. ഏപ്രിൽ 25 മുതൽ 29 വരെയാണ് പരീക്ഷ. മിനിമം മാർക്ക് നേടാത്ത വിദ്യാർത്ഥികൾക്ക് പരീക്ഷയ്ക്ക് മുന്നോടിയായി അത് വിഷയങ്ങളിൽ സ്പെഷ്യൽ ക്ലാസുകൾ നടത്തിയിരുന്നു. സ്പെഷ്യൽ ക്ലാസ് വഴി അധിക പഠനപിന്തുണ നൽകിയ ശേഷമാണ്പ കുട്ടികൾക്ക് പുന:പരീക്ഷ നടത്തുന്നത്. ഏപ്രിൽ 25ന് രാവിലെ 10മുതൽ 11.45വരെയാണ് പരീക്ഷ. ഉച്ചയ്ക്ക് 1.30മുതൽ 3.15വരെയാണ് (വെള്ളിയാഴ്ച 2മുതൽ 4.15വരെ) പരീക്ഷ. 25ന് രാവിലെ ഇംഗ്ലീഷ്, ഉച്ചയ്ക്ക് അടിസ്ഥാനശാസ്ത്രം എന്നിവ നടക്കും. 26ന് രാവിലെ ഗണിതം ഉച്ചയ്ക്ക് ഒന്നാം ഭാഷ പേപ്പർ, 28ന് രാവിലെ സാമൂഹ്യ ശാസ്ത്രം ഉച്ചയ്ക്ക് കല-കായിക പ്രവർത്തി പരിചയം, 29ന് രാവിലെ ഭാഷ പേപ്പർ 2, ഉച്ചയ്ക്ക് ഹിന്ദി എന്നീ പരീക്ഷകൾ നടക്കും. പരീക്ഷയുടെ വിശദമായ ടൈംടേബിൾ താഴെ.

Follow us on

Related News