തിരുവനന്തപുരം: എട്ടാം ക്ലാസിൽ മിനിമം മാര്‍ക്ക് നേടാത്തവർക്ക് ചൊവ്വാഴ്ച മുതൽ ക്ലാസുകൾ ആരംഭിക്കും. മിനിമം മാർക്ക് ഏര്‍പ്പെടുത്തിയ ശേഷമുള്ള ആദ്യ പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിച്ചു. ഓരോ വിഷയത്തിലും 30 ശതമാനം മിനിമം മാര്‍ക്ക് ലഭിക്കാത്ത വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ അതത് അധ്യാപകർ വിളിച്ചു തുടങ്ങി. കുട്ടികളുടെ രക്ഷിതാക്കളും അധ്യാപകരും പിടിഎ ഭാരവാഹികളും തിങ്കളാഴ്ച സ്‌കൂളില്‍ യോഗം ചേരും. മിനിമം മാർക്ക് നേടാത്ത വിദ്യാർത്ഥികൾക്ക് പഠനപിന്തുണ നൽകി വീണ്ടും പരീക്ഷ എഴുതിക്കുന്ന കാര്യം രക്ഷിതാക്കളെ ബോധ്യപ്പെടുത്തും. ഇതിനായി ഏപ്രിൽ 8 മുതല്‍ 24 വരെ സംസ്ഥാനത്തെ സ്കൂളുകളിൽ പ്രത്യേകം ക്ലാസുകള്‍ നല്‍കും. മാര്‍ക്ക് കുറവുള്ള വിഷയത്തില്‍ മാത്രമാണ് ക്ലാസ്. ഉണ്ടാകുക. ഓരോ വിഷയത്തിലെയും അധ്യാപകരാണ് ക്ലാസ് നല്‍കുക. ക്ലാസുകൾക്ക് ശേഷം ഏപ്രിൽ25 മുതല്‍ 28വരെ സേ-പരീക്ഷനടത്തും. പരീക്ഷയുടെ ഫലം 30ന് പ്രസിദ്ധീകരിക്കും. ഈ പരീക്ഷയിലും മിനിമം മാര്‍ക്ക് നേടാന്‍ കഴിയാത്ത കുട്ടികളുണ്ടെങ്കില്‍ അവരെയും ഒന്‍പതിലേക്ക് ക്ലാസ് കയറ്റംനല്‍കാന്‍ തന്നെയാണ് നിര്‍ദേശം.

ഗവ.ഹയർ സെക്കന്ററി സ്‌കൂൾ അധ്യാപകരുടെ സ്ഥലംമാറ്റ നടപടികൾ നാളെമുതൽ: സ്ഥലമാറ്റം ജൂൺ ഒന്നിന് മുൻപ്
തിരുവനന്തപുരം: ഗവ. ഹയർ സെക്കന്ററി സ്‌കൂൾ അധ്യാപരുടെ സ്ഥലമാറ്റത്തിനുള്ള ഓൺലൈൻ നടപടികൾ നാളെമുതൽ...