പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

2026 ജൂൺ മുതൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്: ഈ വർഷം മാത്രം 5 വയസ്

Mar 27, 2025 at 3:41 pm

Follow us on

തിരുവനന്തപുരം: 2026 ജൂൺ മുതൽ സംസ്ഥാനത്തെ സ്കൂ‌ളുകളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 6 വയസാകും. 2025ജൂണിൽ ആരംഭിക്കുന്ന അധ്യയന വർഷത്തോടെ ഒന്നാം ക്ലാസിലെ 5 വയസ് പ്രവേശനം അവസാനിക്കും.  ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ് എന്നത്  പ്രോത്സാഹിപ്പിക്കപ്പെടണമെന്നും അതിനാലാണ് 2026 മുതൽ ഈ രീതിയിലേക്കു മാറുന്നതെന്നും മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

ഔപചാരിക വിദ്യാഭ്യാസത്തിനായി കുട്ടികൾ സജ്ജമാകുന്നത് 6 വയസിന് ശേഷമാണ് എന്നാണ് ശാസ്ത്രീയ പഠനങ്ങളടക്കം നിർദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ ഈ അധ്യയന വർഷം ഒന്നാം ക്ലാസിൽ പ്രവേശനം നേടിയതിൽ 52ശതമാനം പേരും 6 വയസ് തികഞ്ഞവരാനെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കേന്ദ്ര വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി രാജ്യത്ത് ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ് എന്നത് നടപ്പാക്കിയിരുന്നു. എന്നാൽ കേരളത്തിൽ 5 വയസ് മതി എന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. 3 വയസ് മുതൽ പ്രീപ്രൈമറി വിദ്യാഭ്യാസം ആരംഭിക്കുന്നതിനാലാണ് കേരളത്തിൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് 5 വയസ് എന്നത് നിലനിർത്തിയിരുന്നത്.

Follow us on

Related News