തിരുവനന്തപുരം:ഹയർ സെക്കന്ററി അധ്യാപകർക്കുള്ള അവധിക്കാല പരിശീലനം ജൂൺ, ജൂലൈ മാസങ്ങളിൽ നടക്കും. ഹയർ സെക്കന്ററി പരീക്ഷയുടെ മൂല്യനിർണയ ജോലികൾ നടക്കുന്നതിനാൽ ഏപ്രിൽ, മെയ് മാസങ്ങളിൽ പരിശീലനം നടത്തുന്നതിന് പ്രായോഗികമായ ബുദ്ധിമുട്ടുകൾ ഉണ്ട്. ഈ സാഹചര്യത്തിലാണ് ജൂൺ, ജൂലൈ മാസങ്ങളിൽ വിഷയാടിസ്ഥാനത്തിൽ പരിശീലനം നൽകുക. ഏകദിന പരിശീലനമായിരിക്കും ഉണ്ടാവുക. ഇതിനുള്ള നടപടികൾ സ്കൂൾ തുറന്ന ശേഷം കൈക്കൊള്ളും.
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങി
തിരുവനന്തപുരം:ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി മാറ്റി...









