പ്രധാന വാർത്തകൾ
ജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻ

വിദ്യാർത്ഥികളെ കൂട്ടിക്കൊണ്ട് പോകാൻ രക്ഷിതാക്കൾ എത്തണം: ഇന്ന് ആഘോഷങ്ങൾ അനുവദിക്കില്ല

Mar 26, 2025 at 3:59 am

Follow us on

തിരുവനന്തപുരം: ഇന്ന് എസ്എസ്എൽസി പരീക്ഷയ്ക്ക് സമാപനമാകുമ്പോൾ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ ആഘോഷ പരിപാടികൾക്ക് കർശന വിലക്ക് ഏർപ്പെടുത്തി. വാർഷിക പരീക്ഷകൾ തീരുന്ന ദിവസം സ്കൂളുകളിൽ  ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിനിടെ പലപ്പോഴും അക്രമ സംഭവങ്ങൾ ഉണ്ടാകുന്നത് പതിവായ സാഹചര്യത്തിലാണ് നിർദേശം.  ഈ വർഷം ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് താഴെ  നിർദേശങ്ങൾ പുറത്തിറക്കി.

🌐പരീക്ഷ തീരുന്ന ദിവസം അല്ലെങ്കിൽ മധ്യവേനലവധിയ്ക്ക് സ്കൂൾ അടയ്ക്കുന്ന ദിവസം സ്കൂളുകളിൽ ആഘോഷങ്ങൾ ഒന്നും നടത്തുരുത്.

🌐പരീക്ഷ കഴിഞ്ഞു ഇറങ്ങുന്ന വിദ്യാർഥികൾ ആഘോഷങ്ങളോ, ആഹ്ലാദ പ്രകടനങ്ങളോ നടത്തുന്നില്ല എന്ന് അധ്യാപകർ ഉറപ്പാക്കണം.

🌐 പരീക്ഷ തീരുന്ന ദിവസം അല്ലെങ്കിൽ മധ്യവേനലവധിയ്ക്ക് സ്കൂൾ അടയ്ക്കുന്ന ദിവസം കുട്ടികളെ സ്കൂളിൽ നിന്നും കൂട്ടിക്കൊണ്ടു പോകുന്നതിന് രക്ഷകർത്താക്കളുടെ സഹകരണം ഉറപ്പുവരുത്തേണ്ടതാണ്.

🌐പരിക്ഷ തീരുന്ന ദിവസം അല്ലെങ്കിൽ മധ്യവേനലവധിയ്ക്ക് സ്കൂൾ അടയ്ക്കുന്ന ദിവസം സ്കൂൾ ക്യാമ്പസിനു പുറത്ത് പോലീസിന്റെ സഹായം തേടാവുന്നതാണ്.

Follow us on

Related News