പ്രധാന വാർത്തകൾ
​അഭി​ന​യം, സം​ഗീ​തം,നൃ​ത്തം, ചി​ത്ര​ര​ച​ന,വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ: അവധിക്കാല പരിശീലന ക്യാമ്പുകളെ അറിയാംഅപേക്ഷാ സമയം അവസാനിക്കുന്നു: വിദ്യാർത്ഥികൾ അറിയേണ്ട പ്രധാന തീയതികൾ സ്കൂൾ വിടുന്നതിനു മുൻപ് പഠനം വേണ്ട: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാനസിക ഉണർവ് പകരാൻ പദ്ധതി പ്ലസ് ടു കൊമേഴ്‌സ് വിദ്യാർഥികൾക്കുള്ള ഉപരിപഠന കോഴ്‌സുകൾ അറിയാം2025-26 വർഷത്തെ സിബിഎസ്ഇ സിലബസ് പുറത്തിറങ്ങി: പ്രധാന മാറ്റങ്ങൾ അറിയാംപാഠ്യപദ്ധതിയും ക്ലാസ് മുറികളും പരിഷ്ക്കരിക്കും: പ്രീ പ്രൈമറിയിൽ സമഗ്രമാറ്റം വരുംഇന്ത്യന്‍ റെയില്‍വേയിൽ ലോക്കോ പൈലറ്റ് നിയമനം: ആകെ 9900 ഒഴിവുകൾഹൈസ്കൂൾ, ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി സ്കോൾ കേരളയിൽ സമ്മർ ക്യാമ്പ്കാലിക്കറ്റ് സര്‍വകലാശാലാ പൊതുപ്രവേശന പരീക്ഷയ്ക്ക് (CU-CET) ഏപ്രില്‍ 15വരെ അപേക്ഷിക്കാംഈ അധ്യയന വർഷത്തിന് ഇന്ന് സമാപനം: സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് അടയ്ക്കും

ഇനി സമയമില്ല: ഈ പ്രധാന തീയതികൾ മറക്കല്ലേ

Mar 25, 2025 at 6:00 am

Follow us on

തിരുവനന്തപുരം: ഐഐടി പ്രവേശനം മുതൽ മിലിറ്ററി കോളജ് എട്ടാം ക്ലാസ് പ്രവേശനത്തിനു വരെ ഈ ആഴ്ച്ചയിൽ അപേക്ഷിക്കണം. വിദ്യാർത്ഥികളും ഉദ്യോഗാർത്ഥികളും അറിഞ്ഞിരിക്കേണ്ട പ്രധാന തീയതികൾ താഴെ.

🌐ഇന്ത്യൻ മിലിറ്ററി കോളജിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയം മാർച്ച്‌ 31ന് അവസാനിക്കും. ഡെറാഡൂണിലെ രാഷ്ട്രീയ ഇന്ത്യൻ മിലിറ്ററി കോളേജിലാണ് പ്രവേശനം. വെബ്സൈറ്റ് http://rimc.gov.in

🌐പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ഐഐഎമ്മിൽ നേരിട്ട് മാനേജ്മെന്റ് പഠനത്തിന് അപേക്ഷിക്കാം. അഞ്ചുവർഷത്തെ ഇന്ത്യ ഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് കോഴ്സാണിത്. അപേക്ഷ മാർച്ച്‌ 27വരെ. വെബ്സൈറ്റ് http://iimidr.ac.in

🌐സ്കൂൾ വിദ്യാർത്ഥികൾക്ക് ഐസിഫോസിലെ റോബോട്ടിക്സ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം. ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സൊല്യൂഷൻസ് (ഐസിഫോസ്) 8മുതൽ 10വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് 5ദിവസത്തെ റോബോട്ടിക് ബൂട്ട് ക്യാമ്പ് നടത്തുന്നത്. ഫീസ് 3350 രൂപ. മാർച്ച്‌ 26വരെ അപേക്ഷിക്കാം. ഫോൺ:7356610110. വെബ്സൈറ്റ് http://icfoss.in/events

🌐കോഴിക്കോട് എൻഐടി യിൽ ഇന്റെൺഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ബിടെക്, ബിഇ, ബിആർക്ക്, എംടെക്, എംഇ, എം.എസ്.സി, എംപ്ലാൻ, എംബിഎ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഫോൺ:0495 2286601. അപേക്ഷ മാർച്ച്‌ 26വരെ.

🌐ഐഐഐടി ഹൈദരാബാദിൽ പിജി പ്രവേശനത്തിന് മാർച്ച് 26 വരെ രജിസ്റ്റർ ചെയ്യാം. എം ടെക്, എംഎസ് ബൈ റിസർച്ച്, പി എച്ച് ഡി പ്രോഗ്രാമുകൾക്കാണ് അവസരം. വെബ്സൈറ്റ് http://pgadmissions.iiit.ac.in

🌐വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ എംബിബിഎസ്, ബി.എസ്.സി, എം.എസ്.സി നഴ്സിങ് കോഴ്സുകളിലെ പ്രവേശനത്തിന് മാർച്ച്‌ 28വരെ അപേക്ഷിക്കാം. വെബ്സൈറ്റ് http://admissions.cmcvellore.ac.in

🌐 എംജി സർവ്വകലാശാലയിൽ ഓൺലൈൻ പഠനത്തിന് മാർച്ച് 30 വരെ അപേക്ഷിക്കാം. എംകോം, എംബിഎ, എംഎ (ഇംഗ്ലീഷ്), ബികോം കോഴ്സുകളിലേക്കാണ് പ്രവേശനം. ഫോൺ: 0481 2731010

🌐 പിഎം ഇന്റേൺഷിപ്പ് പദ്ധതിയുടെ രണ്ടാം റൗണ്ടിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി മാർച്ച് 31. വെബ്സൈറ്റ് http://pminternship.mca.gov.in

Follow us on

Related News

​അഭി​ന​യം, സം​ഗീ​തം,നൃ​ത്തം, ചി​ത്ര​ര​ച​ന,വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ: അവധിക്കാല പരിശീലന ക്യാമ്പുകളെ അറിയാം

​അഭി​ന​യം, സം​ഗീ​തം,നൃ​ത്തം, ചി​ത്ര​ര​ച​ന,വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ: അവധിക്കാല പരിശീലന ക്യാമ്പുകളെ അറിയാം

തി​രു​വ​ന​ന്ത​പു​രം: വേനൽ അവധിക്കായി സ്‌​കൂ​ളു​ക​ൾ അ​ട​ച്ച​തോ​ടെ തലസ്ഥാനത്ത്...