പ്രധാന വാർത്തകൾ
കിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻവനിതാശിശു വികസന വകുപ്പിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാരം പ്രഖ്യാപിച്ചുനീ​ണ്ട ഇ​ട​വേ​ളയ്​ക്കു​ശേ​ഷം ‘മിൽമ’യിൽ വൻ തൊഴിൽ അവസരം: 245 ഒഴിവുകൾകേരളത്തിന് എസ്എസ്‌കെ ഫണ്ട് ലഭിച്ചു; ആദ്യഗഡുവായി കേന്ദ്രം അനുവദിച്ചത് 92.41 കോടി രൂപ

എയ്ഡഡ് നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി മറ്റു മാനേജമെന്റ് സ്കൂളുകൾക്കും ബാധകമാക്കുന്നത് പരിശോധിക്കും

Mar 25, 2025 at 8:00 am

Follow us on

തിരുവനന്തപുരം:എയ്ഡഡ് സ്കൂളുകളിലെ നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി മറ്റു മാനേജമെന്റ് സ്കൂളുകൾക്കും ബാധകമാക്കുന്നത് സർക്കാർ പരിശോധിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രിയുടെ പ്രതികരണം.
നായർ സർവ്വീസ് സൊസൈറ്റിക്ക് കീഴിലുള്ള എയ്ഡഡ് സ്ളുകളിലെ ജീവനക്കാരുടെ നിയമനം അംഗീകരിക്കുന്നതിനുള്ള സർക്കാർ ഉത്തരവ് സമാന സ്ഥിതിയിലുള്ള മറ്റ് മാനേജ്മെന്റ് സ്കൂളുകളിലെ ജീവനക്കാർക്ക് കൂടി ബാധകമാക്കുന്നതാണ് പരിയധിക്കുക. ഭിന്നശേഷി വിഷയത്തിൽ നിലവിലുള്ള കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിൽ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശവും നിയമവകുപ്പിന്റെ അഭിപ്രായവും ലഭ്യമാക്കി സർക്കാർ പരിശോധിക്കും.
നായർ സർവീസ് സൊസൈറ്റി നൽകിയ അപ്പീൽ കോടതി അനുവദിക്കുകയും സൊസൈറ്റിയുടെ കീഴിലുള്ള സ്കൂളുകളിൽ ഭിന്നശേഷി നിയമനത്തിന് മാറ്റിവെച്ചിട്ടുള്ള തസ്തികകൾ ഒഴികെ മറ്റു ഒഴിവുകളിൽ റെഗുലർ സ്ഥിര നിയമനം നടത്തുവാൻ അനുമതി നൽകുകയും ചെയ്തിട്ടുണ്ട്. കോടതി വിധിക്ക് അനുസരിച്ച് എൻഎസ്എസ് മാനേജ്മെന്റ് സ്കൂളുകളിൽ നിയമിതരായവരുടെ സേവനകാലം ആവശ്യമായ നടപടികൾ പൂർത്തീകരിച്ചതിനു ശേഷം ക്രമീകരിക്കുവാനും നിർദേശം നൽകിയിട്ടുണ്ട്. ഇതേ മാതൃകയിൽ മറ്റു മാനേജ്മെന്റ് സ്കൂളുകളിലും നിയമനം നടപടികൾ ക്രമീകരിക്കുന്നത് പരിശോധിക്കുമെന്നാണ് സർക്കാർ നിയമസഭയിൽ അറിയിച്ചിട്ടുള്ളത്.

Follow us on

Related News