പ്രധാന വാർത്തകൾ
മലയാളം പഠിക്കണം: സംസ്ഥാനത്തൊട്ടാകെ ഒരുമാസത്തെ ‘വായനക്കളരി’ പദ്ധതിയുമായി ലൈബ്രറി കൗൺസിൽസിബിഎസ്ഇ 12-ാം ക്ലാസ് ബോർഡ്‌ പരീക്ഷ വർഷത്തിൽ ഒരുതവണ മാത്രം: 9-പോയിന്റ് ഗ്രേഡിങ് സിസ്റ്റം​അഭി​ന​യം, സം​ഗീ​തം,നൃ​ത്തം, ചി​ത്ര​ര​ച​ന,വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ: അവധിക്കാല പരിശീലന ക്യാമ്പുകളെ അറിയാംഅപേക്ഷാ സമയം അവസാനിക്കുന്നു: വിദ്യാർത്ഥികൾ അറിയേണ്ട പ്രധാന തീയതികൾ സ്കൂൾ വിടുന്നതിനു മുൻപ് പഠനം വേണ്ട: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാനസിക ഉണർവ് പകരാൻ പദ്ധതി പ്ലസ് ടു കൊമേഴ്‌സ് വിദ്യാർഥികൾക്കുള്ള ഉപരിപഠന കോഴ്‌സുകൾ അറിയാം2025-26 വർഷത്തെ സിബിഎസ്ഇ സിലബസ് പുറത്തിറങ്ങി: പ്രധാന മാറ്റങ്ങൾ അറിയാംപാഠ്യപദ്ധതിയും ക്ലാസ് മുറികളും പരിഷ്ക്കരിക്കും: പ്രീ പ്രൈമറിയിൽ സമഗ്രമാറ്റം വരുംഇന്ത്യന്‍ റെയില്‍വേയിൽ ലോക്കോ പൈലറ്റ് നിയമനം: ആകെ 9900 ഒഴിവുകൾഹൈസ്കൂൾ, ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി സ്കോൾ കേരളയിൽ സമ്മർ ക്യാമ്പ്

പത്താം ക്ലാസിലെ പാഠപുസ്തകങ്ങൾ മാർച്ച്‌ 25മുതൽ: ഉദ്ഘാടനം മുഖ്യമന്ത്രി

Mar 22, 2025 at 7:02 pm

Follow us on

തിരുവനന്തപുരം:കേരള പൊതു വിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യമായി പത്താം ക്ലാസിലെ പാഠപുസ്തകങ്ങൾ ഒമ്പതാം ക്ലാസ് പരീക്ഷ കഴിയുന്നതിനു മുമ്പ് തന്നെ പ്രകാശനം ചെയ്ത്‌ വിതരണം ചെയ്യുന്നു. പത്താം ക്ലാസിലെ പാഠപുസ്തകങ്ങളുടെ പ്രകാശനവും വിതരണോദ്ഘാടനവും മാർച്ച് 25ന് നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേoബറിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മറ്റ് ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ വിതരണ ഉദ്ഘാടനം ഏപ്രിൽ രണ്ടാംവാരം നടക്കും. പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ ലക്ഷ്യമിട്ടുകൊണ്ട് ആരംഭിച്ച പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങൾ പൂർത്തീകരണത്തിലേക്ക് നീങ്ങുന്നു.

കഴിഞ്ഞവർഷം പരിഷ്കരിച്ച 1, 3, 5,7, 9 ക്ലാസുകളിലെ 205 ടൈറ്റിലുകളിലായി 1.8 കോടി പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തീകരിച്ച് ഇതിനകം തന്നെ വിദ്യാലയങ്ങളിൽ എത്തിക്കഴിഞ്ഞു. ഈ വർഷം പരിഷ്കരിച്ച 2, 4, 6,8 ക്ലാസുകളിലെ 238 ടൈറ്റിലുകളിലായി രണ്ടുകോടി പാഠപുസ്തകങ്ങളുടെ അച്ചടിയും പുരോഗമിക്കുന്നു. സ്കൂൾ മധ്യവേനൽ അവധിക്ക് അടക്കുന്നതിനു മുമ്പേ പാഠപുസ്തകങ്ങൾ വിദ്യാലയങ്ങളിൽ എത്തിച്ച് പുതു ചരിത്രം സൃഷ്ടിക്കുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

Follow us on

Related News

​അഭി​ന​യം, സം​ഗീ​തം,നൃ​ത്തം, ചി​ത്ര​ര​ച​ന,വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ: അവധിക്കാല പരിശീലന ക്യാമ്പുകളെ അറിയാം

​അഭി​ന​യം, സം​ഗീ​തം,നൃ​ത്തം, ചി​ത്ര​ര​ച​ന,വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ: അവധിക്കാല പരിശീലന ക്യാമ്പുകളെ അറിയാം

തി​രു​വ​ന​ന്ത​പു​രം: വേനൽ അവധിക്കായി സ്‌​കൂ​ളു​ക​ൾ അ​ട​ച്ച​തോ​ടെ തലസ്ഥാനത്ത്...