തിരുവനന്തപുരം: സിബിഎസ്ഇ പത്താം ക്ലാസ് വിദ്യാർഥികൾക്ക് വെല്ലുവിളി ഉയർത്തി മലയാളം പരീക്ഷ. സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയിൽ എ -വൺ നേടുന്നതിനുള്ള കട്ട് ഓഫ് മാർക്ക് ഏറ്റവും കൂടുതൽ വേണ്ടത് മലയാളത്തിനാണ്. 100-ൽ 99 മാർക്ക് നേടിയാലേ മലയാളം പരീക്ഷയിൽ എ-വൺ ലഭിക്കൂ. അതേസമയം മലയാളത്തിനെക്കാൾ കുറവാണ് മറ്റു ഭാഷകളുടെ കട്ട് ഓഫ് മാർക്ക്. ഹിന്ദിക്ക് 94 മാർക്കും സംസ്‌കൃതത്തിനും 91മാർക്കുമാണ്. സയൻസ് പരീക്ഷയിൽ എ-വൺ ലഭിക്കാൻ 89 മാർക്ക് മതി. ഇംഗ്ലീഷിന് 90 മാർക്കുമാണ് കട്ട് ഓഫ്. മലയാളത്തിന് മാർക്ക് കുറഞ്ഞ് ‘ഫുൾ എ -വൺ’ എന്ന നേട്ടം ഇല്ലാതെ പോകുമോ എന്ന ആശങ്കയിലാണ് വിദ്യാർഥികൾ.
രണ്ടാംഭാഷകളിൽ മലയാളം തിരഞ്ഞെടുത്ത കേരളത്തിലെ അടക്കമുള്ള വിദ്യാർത്ഥികൾക്കാണ് ഉയർന്ന കട്ട് ഓഫ് മാർക്ക് പ്രതിസന്ധി സൃഷ്ടിക്കുക. മലയാളത്തിന്റെ കട്ട് ഓഫ് മാർക്ക് ഉയർത്തിയത് മാതൃഭാഷയെ ബാധിക്കുമെന്ന് പരാതിയുണ്ട്.

അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്
തിരുവനന്തപുരം:ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് വർദ്ധിപ്പിച്ചു....