പ്രധാന വാർത്തകൾ
30ശതമാനം മിനിമം മാർക്ക് ഇനി 5മുതൽ 10വരെ ക്ലാസുകളിലും: തോൽക്കുന്നവർ സേ പരീക്ഷ എഴുതണംഒന്നുമുതൽ 9വരെ ക്ലാസുകളിലെ പുസ്തകങ്ങളുടെ വിതരണം ഏപ്രിൽ 23മുതൽമിനിമം മാർക്ക് താഴെത്തട്ടിലുള്ള ക്ലാസുകളിലും: സൂചന നൽകി വിദ്യാഭ്യാസ മന്ത്രിഹയർ സെക്കൻഡറി ഓൺലൈൻ ട്രാൻസ്ഫർ: വിവരങ്ങൾ ഏപ്രിൽ 21 വരെ നൽകാംഅവധിക്കാല അധ്യാപക സംഗമത്തിന് 29ന് തുടക്കം: 10ദിവസത്തെ പരിശീലനവും സെമിനാറുകളുംജെഇഇ മെയിൻ പരീക്ഷാഫലം: കേരളത്തിൽ ഒന്നാമൻ അക്ഷയ് ബിജുവിദ്യാർത്ഥികൾ മറക്കല്ലേ..ഗ്രേസ് മാർക്ക് ലഭിക്കാനുള്ള അവസരം 22ന് അവസാനിക്കുംഈ വർഷം മുതൽ അധ്യാപകർക്ക്​ 50 മണിക്കൂർ നിർബന്ധിത പരിശീലനവുമായി സിബിഎസ്ഇസർവകലാശാല പരീക്ഷയുടെ ചോദ്യപേപ്പർ വാട്സ്ആപ്പ് വഴി ചോർന്നു: പിന്നിൽ അധ്യാപകർLSS USS പരീക്ഷാഫലം 2025: വിശദ വിവരങ്ങൾ അറിയാം

ബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷണ വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകളുമായി ഗൂഗിൾ

Mar 19, 2025 at 10:09 am

Follow us on

തിരുവനന്തപുരം:ബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷണ വിദ്യാർഥികൾക്ക് ആകർഷണീയമായ സ്കോളർഷിപ്പുകളും ഗ്രാന്റുകളും ഫെലോഷിപ്പുകളും ഒരുക്കി ഗൂഗിൾ. വിശദ വിവരങ്ങൾ താഴെ.

ഗൂഗിൾ ലൈം സ്കോളർഷിപ്പ്
🌐ഭിന്നശേഷി വിദ്യാർഥികളുടെ ഉന്നമനത്തിനായി ഗൂഗിൾ നൽകുന്ന സ്കോളർഷിപ്പണിത്. കംപ്യൂട്ടർ സയൻസ് അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിൽ ബിരുദ പഠനത്തിനാണ് സ്കോളർഷിപ്പ്. വർഷം 10,000 ഡോളർ നൽകും.

ഗൂഗിൾ ജനറേഷൻ സ്കോളർഷിപ്പ് 🌐ആധുനിക സാങ്കേതികവിദ്യ പഠന ത്തിൽ താല്പര്യമുള്ളവർക്കും കംപ്യൂട്ടർ സയൻസിൽ ബിരുദപഠനം നടത്തുന്നവർക്കുമാണ് ഗൂഗിൾ ജനറേഷൻ സ്കോളർഷിപ്പ്. വർഷത്തിൽ 10,000 ഡോളർ ആണ് സ്കോളർഷിപ്പ് തുക.

ഗൂഗിൾ ഗവേഷണ ഫെലോഷിപ്പ്
🌐കംപ്യൂട്ടർ സയൻസിലും അനുബന്ധ മേഖലകളിലുമുള്ള പിഎച്ച്ഡി വിദ്യാർഥികൾക്ക് അപേക്ഷിക്കാം. പിഎച്ച്ഡി വിദ്യാർഥികൾക്ക് പുറമെ യുജി, പിജി വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. പ്രോഗ്രാം അനുസരിച്ച് വ്യവസ്ഥകളിൽ മാറ്റം ഉണ്ടാകും. ഗൂഗിളിന്റെ വിവിധ സ്കോളർഷിപ്പുകൾക്ക് https://buildyourfuture.withgoogle.com/scholarships സന്ദർശിക്കുക.

Follow us on

Related News