തിരുവനന്തപുരം: 2025 ഫെബ്രുവരി 27ന് നടന്ന യുഎസ്എസ് പരീക്ഷയുടെ താൽക്കാലിക ഉത്തര സൂചികയിൽ പരാതിയുള്ളവർ മാർച്ച് 22നകം അത് സമർപ്പിക്കണം. ഉത്തര സൂചികകൾ
https://pareekshabhavan.kerala.gov.in
https://bpekerala.in/lss_uss_2025 വെബ്സൈറ്റ് വഴി ലഭ്യമാണ്. പ്രസിദ്ധീകരിച്ച ഉത്തരസൂചികകളിൽ പരീക്ഷാർത്ഥികൾക്ക് ഏതെങ്കിലും തരത്തിലുള്ള പരാതികളുണ്ടെങ്കിൽ നിശ്ചിതഫോമിൽ പരാതികൾക്ക് ആധാരമായ രേഖകൾ സഹിതം 22/03/2025 വൈകുന്നേരം 5.00 മണിക്ക് മുമ്പായി നേരിട്ടോ, തപാൽ മാർഗ്ഗമോ പരീക്ഷാ സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ സമർപ്പിക്കാവുന്നതാണ്. 22/03/2025 തീയതിയ്ക്കു ശേഷം ലഭിക്കുന്നതും ഫോർമാറ്റിൽ അല്ലാത്തതുമായ പരാതികൾ സ്വീകരിക്കുന്നതല്ല.
റെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾ
തിരുവനന്തപുരം: ഇന്ത്യൻ റെയിൽവേയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ...









