പ്രധാന വാർത്തകൾ
സിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകംശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം

2025-26 വർഷത്തെ അക്കാദമിക കലണ്ടർ: അധ്യാപക സംഘടനകൾക്ക് അഭിപ്രായം രേഖപ്പെടുത്താം

Mar 10, 2025 at 6:18 am

Follow us on

തിരുവനന്തപുരം:2025-26 വർഷത്തെ അക്കാദമിക കലണ്ടർ തയാറാക്കുന്നതുമായി ബന്ധപ്പെട്ട് സമഗ്ര പഠനം നടത്തുന്ന വിദഗ്ധസമിതിക്ക് മുന്നിൽ അധ്യാപകർക്ക് അഭിപ്രായം രേഖപ്പെടുത്താം. സമിതി അംഗങ്ങൾ സ്‌കൂൾ അധ്യാപക സംഘടന പ്രതിനിധികളുമായി 17ന് കൂടിക്കാഴ്ച നടത്തും. രാവിലെ 10.30ന് പൂജപ്പുര സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി ഓഫിസിലാണ് കൂടിക്കാഴ്ച. അധ്യാപക സംഘടനകളിലെ ഓരോ പ്രതിനിധികൾക്ക് പങ്കെടുക്കാം. അല്ലെങ്കിൽ സംഘടനയുടെ അഭിപ്രായം scertkerala@gmail.com മെയിൽ വഴിയോ അറിയിക്കാം. 2024-25 അധ്യയന വർഷത്തിൽ 25 ശനിയാഴ്ചകൾ പ്രവർത്തി ദിനം ആക്കിയത് ചോദ്യം ചെയ്ത ഹൈക്കോടതി നടപടിയെ തുടർന്നാണ് സംസ്ഥാന സർക്കാർ അക്കാദമി കലണ്ടർ രൂപീകരണവുമായി ബന്ധപ്പെട്ട് സമഗ്ര പഠനത്തിനായി വിദഗ്ധസമിതിയെ നിയോഗിച്ചത്. വിദഗ്ധസമിതിയുടെ പഠനത്തിനുശേഷം 2025 26 വർഷത്തിൽ ശനിയാഴ്ചകൾ പ്രവർത്തി ദിനമാക്കുന്നതിൽ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. ശനിയാഴ്ചകൾ പ്രവർത്തി ദിനമാക്കുന്നത് വിവിധ സംഘടനകൾ എതിർത്തിരുന്നു

Follow us on

Related News