പ്രധാന വാർത്തകൾ
കെ-​ടെ​റ്റ് യോ​ഗ്യ​ത നേ​ടാ​തെ ഇ​നി​യും സ​ർ​വി​സി​ൽ തുടരുന്ന അധ്യാപകർക്ക് അവസാന അവസരംകൊച്ചിൻ ഷിപ്പിയാർഡ്, കൊച്ചി മെട്രോ, ദുബായ് പോർട്ട് വേൾഡ്, കൊച്ചിൻ ഇന്റർ നാഷണൽ എയർപോർട്ട് എന്നിവിടങ്ങളിൽ2000ൽ പരം അപ്രന്റീസ് ഒഴിവുകൾഎൽഎസ്എസ്, യുഎസ്എസ്  സ്കോളർഷിപ്പ് കുടിശിക അനുവദിച്ചു: പുതുതായി രേഖകൾ സമർപ്പിച്ചവർക്ക് തുക ഉടൻഹൈക്കോടതിയിൽ നിന്നുണ്ടായത് ആത്മബലം നൽകുന്ന ഉത്തരവെന്ന് അധ്യാപക സമൂഹംഭിന്നശേഷി നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് സമാന കേസുകൾക്കെല്ലാം ബാധകമാക്കി ഉത്തരവിറക്കണം: എഎച്ച്എസ്ടിഎടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം: ഓൺലൈൻ അപേക്ഷ ഇന്നുമുതൽ15ലെ പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് വീണ്ടും അവസരം: പരീക്ഷ മാറ്റില്ലെന്ന് സിബിഎസ്ഇ ഇന്നും നാളെയും തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം: നാളെ അവധിഹയർ സെക്കൻഡറി അധ്യാപകർക്ക് വാർഷിക പരീക്ഷയ്ക്കിടെ സ്ഥലംമാറ്റംസ്കൂൾ സപ്ലിമെന്ററി ന്യൂട്രീഷൻ പദ്ധതിക്ക് 22.66 കോടിയും പാചക ജീവനക്കാർക്ക് 18.63 കോടിയും: തുക അനുവദിച്ചു

ലഹരിക്കെതിരെ ഐഎച്ച്ആർഡിയുടെ ‘സ്നേഹത്തോൺ’ നാളെ രാവിലെ 100കേന്ദ്രങ്ങളിൽ

Mar 6, 2025 at 3:00 pm

Follow us on

തിരുവനന്തപുരം:ലഹരിയല്ല, ജീവിതമാണ് ഹരം എന്ന ആഹ്വാനവുമായി ഐഎച്ച്ആർഡിയുടെ ‘സ്നേഹത്തോൺ’ നാളെ നടക്കും. സംസ്ഥാനത്ത് നൂറോളം കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ വട്ടംകുളം, എടപ്പാൾ, പെരിന്തൽമണ്ണ വാഴക്കാട് മുതുവല്ലൂർ എന്നിവിടങ്ങളിൽ കൂട്ടയോട്ടം, സ്നേഹമതിൽ, സ്നേഹസംഗമം തുടങ്ങിയവ നടക്കുമെന്ന് കോ ഓർഡിനേറ്റർമാർ അറിയിച്ചു. കേരളത്തിലെ യുവജനങ്ങളിൽ വർദ്ധിച്ചുവരുന്ന അക്രമവാസനക്കെതിരെ സ്നേഹ സന്ദേശം പ്രചരിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ഐഎച്ച്ആർഡി സംസ്ഥാനത്തുടനീളം ഇത്തരം പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നത്. നാളെ വെള്ളിയാഴ്ച രാവിലെ 7:30 ന് എല്ലാ കേന്ദ്രങ്ങളിലും പരിപാടികൾ നടക്കും.
വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ ശുകപുരം സഫാരി ഗ്രൗണ്ടിൽ നിന്ന് ആരംഭിക്കുന്ന കൂട്ടയോട്ടം എടപ്പാൾ ടൗണിൽ സമാപിക്കും. തുടർന്ന് സ്നേഹമതിൽ സ്നേഹസംഗമം എന്നിവ നടക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. എ. നജീബ് ഉദ്ഘാടനം ചെയ്യും

വട്ടംകുളം കോളേജ് ഓഫ് അപ്ലൈഡ് സയൻസിന്റെ കൂട്ടയോട്ടം ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്തുനിന്ന് ആരംഭിക്കും. ബോധവൽക്കരണം തുടർന്ന് സ്നേഹ മതിൽ,സ്നേഹസംഗമം എന്നിവ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം എ നജീബ് ഉദ്ഘാടനം ചെയ്യും

പെരിന്തൽമണ്ണ ഐ.എച്ച്.ആർ.ഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൻ്റെ നേതൃത്വത്തിൽ വിവിധ ജനകീയ കൂട്ടായ്മകളെ ഉൾപെടുത്തി പെരിന്തൽമണ്ണ ട്രാഫിക് ജംഗ്ഷനിൽ ജനകീയ ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തും. പെരിന്തൽമണ്ണ മുനിസിപ്പൽ ഹൈടെക് ഷോപ്പിംഗ് കോംപ്ലക്സിൽ ക്യാമ്പയിന്റെ ഉദ്ഘാടനം നടക്കും.

തുടർന്ന് അഷറഫ് മുന്നയുടെ ലഹരിക്കെതിരെ “അരുത്” ഏകാങ്ക നാടകവും തുടർന്ന് പെരിന്തൽമണ്ണ ട്രാഫിക് ജംഗ്ഷനിൽ നിന്നും തുടങ്ങി ബൈപാസ് അയിഷ കോംപ്ലക്സ് വരെ ഐ.എച്ച്.ആർ.ഡി സ്കൂൾ അദ്ധ്യാപകർ, ജീവനക്കാർ, വിദ്യാർത്ഥികൾ, വിവിധ സാമൂഹിക സാംസ്കാരിക പ്രവർത്തകർ വിന്നർ മാർഷ്യൽ അക്കാദമി, ബ്ലഡ് ഡോണേഴ്സ് കേരള പെരിന്തൽമണ്ണ താലൂക്ക് യൂണിറ്റ്, ഏർലി ബേർഡ് കൂട്ടായ്മ എന്നിവയുടെ നേതൃത്വത്തിൽ കൂട്ടയോട്ടം നടക്കും.

വാഴക്കാട് കോളേജ് ഓഫ് അപ്ലൈഡ് സയൻസിന്റെ ആഭിമുഖ്യത്തിൽ ചീനി ബസാറിൽ നിന്ന് വാഴക്കാട് ബസ്റ്റാൻഡിലേക്ക് കൂട്ടയോട്ടം നടത്തും .
തുടർന്ന് നടക്കുന്ന സ്നേഹ സംഗമത്തിൽ കൊണ്ടോട്ടി ഡിവൈഎസ്പി സന്തോഷ് കുമാർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കും. സിവിൽ എക്സൈസ് ഓഫീസർ പി എസ് സില്ല ക്ലാസ് എടുക്കും.

മുതുവല്ലൂർ കോളേജ് ഓഫ് അപ്ലൈഡ് സയൻസിന്റെ നേതൃത്വത്തിലുള്ള കൂട്ടയോട്ടം മുതുവല്ലൂരിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ ബാബുരാജ് ഫ്ലാഗ് ഓഫ് ചെയ്യും. കൊണ്ടോട്ടിയിൽ സമാപിക്കും.

വാഴക്കാട് ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിലുള്ള കൂട്ടയോട്ടം വാഴക്കാട് സർവീസ് സഹകരണ ബാങ്കിന് മുന്നിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്യും. വാഴക്കാട് ബസ്റ്റാൻഡ് പരിസരത്ത് സമാപനവും സ്നേഹമതിൽ തീർക്കലും നടക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. എം കെ നൗഷാദ് ഉദ്ഘാടനം ചെയ്യും.

പ്രോഗ്രാം കോ -ഓർഡിനേറ്റർമാരായ വട്ടംകുളം കോളേജ് പ്രിൻസിപ്പൽ പി. അബ്ദുസമദ്, വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം എസ് ജിഷ തങ്കച്ചി എന്നിവരാണ് പരിപാടി വിശദീകരിച്ചത്.

Follow us on

Related News