പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷാഫലങ്ങൾ ഇത്തവണ അതിവേഗം

Mar 4, 2025 at 11:30 am

Follow us on

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷാഫലങ്ങൾ മെയ് ആദ്യവാരത്തിൽ പ്രഖ്യാപിക്കും. സംസ്ഥാനത്ത് ഇപ്പോൾ പുരോഗമിക്കുന്ന എസ്എസ്എൽസി ഹയർസെക്കൻഡറി പരീക്ഷകൾ അവസാനിച്ച് ഒരാഴ്ചയ്ക്കകം മൂല്യനിർണയ ജോലികൾ ആരംഭിക്കും. 14 ദിവസംകൊണ്ട് മൂല്യനിർണയം നടത്തി അതിവേഗം ഫലം പ്രഖ്യാപിക്കും. കഴിഞ്ഞവർഷം മെയ് എട്ടിനാണ് എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിച്ചത്. ഇത്തവണ മെയ് 5നകം ഫലം പ്രഖ്യാപിക്കും.

എസ്എസ്എൽസി ഫലപ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ ഹയർസെക്കൻഡറി ഫലവും പ്രഖ്യാപിക്കും. എസ്എസ്എൽസി പരീക്ഷ മൂല്യനിർണ്ണായത്തിനായി സംസ്ഥാനത്തൊട്ടാകെ 72 കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്പുകൾ ഉണ്ടാകും. ഉത്തരക്കടലാസ്സുകളുടെ മൂല്യനിര്‍ണ്ണയം ഏപ്രിൽ 3 മുതല്‍ ആരംഭിക്കും. ഏപ്രിൽ 26വരെ രണ്ട് ഘട്ടങ്ങളിലായാണ് മൂല്യനിർണയം നടക്കുക. ആദ്യഘട്ടം ഏപ്രില്‍ 3-ാം തീയതി ആരംഭിച്ച് ഏപ്രില്‍ 11-ാം തീയതി അവസാനിക്കും (8 ദിവസം). രണ്ടാംഘട്ടം ഏപ്രില്‍21-ാം തീയതി ആരംഭിച്ച് ഏപ്രില്‍ 26-ാം തീയതി അവസാനിക്കും(6ദിവസം).
ഹയർ സെക്കന്ററി പരീക്ഷയുടെ ഉത്തരക്കടലാസ്സ് മൂല്യനിര്‍ണ്ണയം നടത്താനായി 89 ക്യാമ്പുകൾ (സിംഗിൽ വാല്വേഷൻക്യാമ്പ്-63,ഡബിൾ വാല്വേഷൻ ക്യാമ്പ് -26) സജ്ജീകരിച്ചിട്ടുണ്ട്. ഹയർ സെക്കന്ററി പരീക്ഷയുടെ ഉത്തരക്കടലാസ്സ് മൂല്യനിര്‍ണ്ണയവും ഏപ്രിൽ 03 മുതൽ ആരംഭിക്കും.

Follow us on

Related News