പ്രധാന വാർത്തകൾ
എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകൾ കൂളായി എഴുതാം; ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽഹയർസെക്കന്ററി പരീക്ഷ: ഹാജർ ഇളവിന് അർഹതയുള്ള വിദ്യാർത്ഥികളെ പരീക്ഷ എഴുതിക്കുന്നതിനുള്ള അനുമതി3മുതൽ പ്രധാന പരീക്ഷകൾ ആരംഭിക്കുന്നു: വിദ്യാർത്ഥികൾക്കുള്ള പ്രധാന നിർദേശങ്ങൾ4വർഷ ഇ​ന്റ​ഗ്രേ​റ്റ​ഡ് ബിഎഡ് കോഴ്സ്: പ്രവേശന പരീക്ഷ അപേക്ഷ മാ​ർ​ച്ച് 16വ​രെഅടുത്ത അധ്യയന വർഷം മുതൽ സ്കൂ​ൾ ബ​സു​കളി​ൽ സിസിടിവി ക്യാമറ നിർബന്ധംഒന്നര ലക്ഷം പേര്‍ക്ക് 42.52 കോടി രൂപയുടെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ മാര്‍ച്ചിനകംഹയർ സെക്കന്ററി പരീക്ഷ: അധ്യാപകർക്ക് സമീപ സ്കൂളുകളിൽ ഡ്യൂട്ടി നൽകണംജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ: എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാംസ്കൂളുകളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് യൂണിഫോം സർവിസുകളിലെ നിയമനത്തിന് വെയിറ്റേജ്: മന്ത്രിസഭയുടെ അംഗീകാരംപിജി മെഡിക്കൽ അലോട്ട്‌മെൻറ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു: പ്രവേശനം നാളെ വരെ

എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകൾ കൂളായി എഴുതാം; ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ

Mar 1, 2025 at 7:25 pm

Follow us on

ഡോ.എ.സി.പ്രവീൺ
(കൊമേഴ്സ് അധ്യാപകൻ-കെ.എച്ച്.എം.എച്ച്.എസ്.എസ്. ആലത്തിയൂർ) തിരുവനന്തപുരം: മാർച്ച്‌ 3മുതൽ എസ്എസ്എൽസി, ഹയർ സെക്കന്ററി വാർഷിക പരീക്ഷകൾ ആരംഭിക്കുകയാണ്. ഇനിയുള്ള കുറച്ച് സമയത്തെ ചില തയ്യാറെടുപ്പുകളിലൂടെ നിങ്ങള്‍ക്ക് കൂളായി പരീക്ഷയെഴുതാം. അതിനുള്ള ചില സൂത്രവിദ്യകളാണ് ഇവിടെ പങ്കുവയ്ക്കുന്നത്. ഏത് വിഷയമാണോ പരീക്ഷ അതിലെ പാഠഭാഗങ്ങളിലൂടെ ഒന്നുകൂടി കടന്നുപോവുക.
വളരെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ മനസിലുണ്ടെന്ന് ഉറപ്പുവരുത്തുക. പുതുതായി ഒന്നും പഠിക്കാന്‍ മെനക്കടേണ്ട. കൂട്ടുകൂടിയുള്ള പഠനവും ഒഴിവാക്കുന്നതാണ് നല്ലത്. പരീക്ഷയ്ക്ക് കൊണ്ടുപോകാനുള്ള എല്ലാ സാധനസാമഗ്രികളും തയ്യാറാക്കി സ്‌കൂള്‍ ബാഗിലാക്കുക. എഴുതുന്ന പേനകള്‍ നാലോ അഞ്ചോ കരുതാം. പെന്‍സില്‍, കട്ടര്‍, റബര്‍, ജ്യോമട്രി ബോക്‌സ്, സ്‌കെയില്‍ എന്നിവയും കരുതുക. ഹാള്‍ ടിക്കറ്റ് എളുപ്പം കാണുന്നവിധം സുരക്ഷിതമായി എടുത്ത് വയ്ക്കുക. നന്നായി നടക്കുന്ന വാച്ചില്‍ സമയം കൃത്യമാക്കി വയ്ക്കുക. തകരാറുള്ള വാച്ചാണെങ്കില്‍ അമ്മയുടേയോ അച്ഛന്‍റെയോ വാച്ചുകൂടി കരുതാം. പത്തുമണിക്ക് തന്നെ ഉറങ്ങാന്‍ പോകുക. പരീക്ഷയുടെ തലേദിവസം ഉറക്കൊഴിഞ്ഞ് പഠിക്കരുത്. അത് പരീക്ഷദിവസം ക്ഷീണത്തിനും ശാരീരിക അസ്വസ്ഥതകള്‍ക്കും കാരണമാകും. പരീക്ഷാഹാളില്‍ വെച്ച് ഉറങ്ങിപ്പോകാം. പരീക്ഷയുടെ തലേദിവസത്തിന് പ്രത്യേകതയൊന്നുമില്ല. അതുകൊണ്ട് മറ്റു ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒന്നും ചെയ്യേണ്ട. പരീക്ഷാനാളുകളില്‍ ഉച്ചഭക്ഷണമായി ചോറുതന്നെയാണ് നല്ലത്. ദഹിക്കാന്‍ വിഷമമുണ്ടാക്കുന്ന ബിരിയാണി, പൊറോട്ട, കപ്പ എന്നിവ ഒഴിവാക്കുക. ആത്മവിശ്വാസത്തോടെ, ശാന്തമായ മനസോടെ പ്രാര്‍ത്ഥനയോടെ ഉറങ്ങാന്‍ പോകുക.
ഉച്ചഭക്ഷണം പരീക്ഷാനാളുകളില്‍ ഉച്ചഭക്ഷണമായി ചോറുതന്നെയാണ് നല്ലത്. ദഹിക്കാന്‍ വിഷമമുണ്ടാക്കുന്ന ബിരിയാണി, പൊറോട്ട, കപ്പ എന്നിവ ഒഴിവാക്കുക. ഇവ തളര്‍ച്ചയ്ക്കും ഉറക്കും തൂങ്ങുവാനും ഇടയാക്കും. എസ്.എസ്.എല്‍.സി. പരീക്ഷ മിക്കതും ഉച്ചയ്ക്കുശേഷമായതിനാല്‍ ഇത് പ്രത്യേകം ശ്രദ്ധിക്കണം. വയറുനിറയെ കഴിക്കുന്നതും ക്ഷീണം ഉറക്കം എന്നിവയ്ക്ക് കാരണമാകും. പരീക്ഷാദിവസത്തെ മുന്നൊരുക്കം
രാവിലെ പ്രാതല്‍ കഴിക്കുക. എണ്ണയുള്ളതോ വറുത്തതോ എരിവുള്ളതോ ദഹിക്കാന്‍ പ്രയാസമുള്ളതോ, പരിചയമില്ലാത്ത ഭക്ഷണമോ പ്രാതലിനു വേണ്ട. ഇഡ്ഡലി, ദോശ, അപ്പം-മുട്ട തുടങ്ങിയവയാകാം. കപ്പ കഴിവതും ഒഴിവാക്കുക. വയര്‍ നിറച്ച് കഴിക്കണ്ട. പരീക്ഷാഹാളിലേക്ക് കുടിക്കാനുള്ള വെള്ളം കരുതി വയ്ക്കുക. കുറച്ച് നാരങ്ങയും ഗ്ലൂക്കോസും ചേര്‍ത്ത വെള്ളമാണ് നല്ലത്
സ്‌കൂളില്‍ പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂറെങ്കിലും നേരത്തെയെത്താം. എവിടെയാണ് പരീക്ഷഹാള്‍ എന്നു മനസ്സിലാക്കി
അതിന്‍റെ പരിസരത്ത് ശാന്തമായ മനസ്സോടെ ഇരിക്കുക.
പഠിച്ചത് വേണമെങ്കില്‍ ഓര്‍ത്തുനോക്കാം. review notes മറിച്ചു നോക്കാം. കൂട്ടുകാരുമായി ആ പാഠം പഠിച്ചോ?, ഈ പാഠം പ്രധാനമാണ്. ആ പാഠം ഞാന്‍ പഠിച്ചില്ലാ തുടങ്ങിയ കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്യേണ്ട.
സമയമാകുമ്പോള്‍ വളരെ പ്രസന്നതയോടെ ഹാളില്‍ പ്രവേശിച്ച് സ്വന്തം സ്ഥലം കണ്ടെത്തി ശാന്തമായിരിക്കുക.
കൂള്‍ ഓഫ് ടൈം
ചോദ്യപേപ്പര്‍ ലഭിച്ചതിനു ശേഷമുള്ള 15 മിനിട്ട് കൂള്‍ ഓഫ് ടൈം ആണ്. ഈ സമയം ഫലപ്രദമായി ഉപയോഗിക്കുക.
ഒരു പുഞ്ചിരിയോടെ, ശുഭാപ്തി വിശ്വാസത്തോടെ ശ്രദ്ധാപൂര്‍വ്വം ചോദ്യപേപ്പര്‍ ഒരാവര്‍ത്തി വായിക്കുക.
ചോദ്യപേപ്പറില്‍ നല്കിയിരിക്കുന്ന നിര്‍ദ്ദേങ്ങള്‍ മനസിരുത്തി വായിക്കുക. ചോദ്യത്തിന്‍റെ മാര്‍ക്ക്, പോയിന്‍റുകള്‍, തുടങ്ങിയവയൊക്കെ ശ്രദ്ധിക്കുക.
ഏതെല്ലാം എഴുതാമെന്ന് തീരുമാനിച്ച് അടയാളപ്പെടുത്തുക. എഴുതുന്നതിന്‍റെ ക്രമം, രീതി എന്നിവ തീരുമാനിക്കുക. ഓരോ ചോദ്യത്തിനും ചെലവഴിക്കേണ്ട സമയവും ക്രമീകരിച്ച് മാര്‍ക്ക് ചെയ്യുക. ഓരോ ചോദ്യത്തിനുമുള്ള സമയം ക്രമപ്പെടുത്തി വാച്ച് ഡസ്‌ക്കില്‍ വയ്ക്കുക. ഡിജിറ്റല്‍ വാച്ച് ഒഴിവാക്കുന്നതാണ് നല്ലത്. ഏറ്റവും നന്നായി അറിയുന്നത് ആദ്യം എഴുതിത്തുടങ്ങുക.

പരീക്ഷ എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
🌐പേപ്പറിന്‍റെ മാര്‍ജിന്‍, പേജ്‌നമ്പര്‍ തുടങ്ങി പ്രധാനപേജില്‍ പൂരിപ്പിക്കേണ്ടവ കരുതലോടെ പൂരിപ്പിക്കുക. ചോദ്യനമ്പരുകള്‍ മാര്‍ജിന്‍റെ പുറത്തും ഉത്തരത്തിന്‍റെ ഭാഗമായി നാമിടുന്ന നമ്പറുകള്‍ മാര്‍ജിന്‍റെ അകത്തും വേണം ഇടാന്‍.
🌐ആദ്യപേജില്‍ നിങ്ങളുടെ ഏറ്റവും നല്ല കൈയ്യക്ഷരത്തില്‍ എഴുതുക. ഇത് പേപ്പര്‍ നോക്കുന്നവരില്‍ നിങ്ങളെക്കുറിച്ചുള്ള
ഇംപ്രഷന്‍ വര്‍ദ്ധിപ്പിക്കും. കഴിവതും തിരുത്തുകള്‍ ഒഴിവാക്കുക.
🌐നിര്‍ദ്ദേശിക്കപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതുക. ഏതെങ്കിലും ഒരു വാക്കോ ഫോര്‍മുലയോ ഓര്‍മയില്‍ വരുന്നില്ലെങ്കില്‍ അത് ഓര്‍ത്തിരുന്ന് സമയം കളയരുത്. അടുത്ത ചോദ്യത്തിലേക്ക് പോവുക. ഓര്‍മ വരുമ്പോള്‍ എഴുതുക.
🌐എല്ലാം സമയബന്ധിതമായി മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ എഴുതണം. അറിയാമെന്ന് വിചാരിച്ച് ചെറിയ ചോദ്യത്തിന് വാരിവലിച്ച് എഴുതരുത്.
അവസാനം അഥവാ സമയം തികഞ്ഞില്ലെങ്കില്‍ പ്രധാന ആശയങ്ങള്‍ മാത്രം എഴുതി പൂര്‍ത്തിയാക്കുക. ഉത്തരം എഴുതാതിരിക്കരുത്.
🌐ചിത്രങ്ങള്‍, ഗ്രാഫുകള്‍ തുടങ്ങിയവയില്‍ ചേര്‍ക്കുന്ന അടയാളങ്ങള്‍, സൂചനകള്‍ എന്നിവ വ്യക്തമായിരിക്കണം. പരീക്ഷ തീരുന്നതിന് 5 മിനിറ്റ് മുമ്പായി എഴുതിത്തീര്‍ക്കുക.
🌐പേജ്‌നമ്പര്‍ അനുസരിച്ച് പേപ്പര്‍ കെട്ടുക. ചോദ്യ നമ്പര്‍ ശരിയായി ഇട്ടിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.
🌐ഉത്തരപേപ്പര്‍ മുഴുവന്‍ ഒന്നോടിച്ച് വായിച്ച് അക്ഷരത്തെറ്റുകള്‍, മറന്നു പോയവ, വ്യാകരണപിശകുകള്‍ എന്നിവ തിരുത്തുക.
🌐പരീക്ഷ പേപ്പറില്‍ സ്ഥലം ഒഴിഞ്ഞു കിടപ്പുണ്ടെങ്കില്‍ കുറുകെ ഒരു വര വരച്ച് പരീക്ഷപേപ്പര്‍ പരീക്ഷാ പരിശോധകനെ ഏൽപ്പിക്കുക.
🌐ചോദ്യം അറിഞ്ഞുവേണം ഉത്തരമെഴുതാന്‍
ഓരോ ചോദ്യവും മനസിലാക്കി ആ ചോദ്യം ആവശ്യപ്പെടുന്ന ഉത്തരം എഴുതിയാല്‍ മതി. പാഠഭാഗത്തെ ആശയങ്ങള്‍ വിലയിരുത്തി ഉത്തരമെഴുതേണ്ടവ, സ്വന്തം നിഗമനങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഉത്തരമെഴുതേണ്ടവ, നേരിട്ട് ഉത്തരമെഴുതുതേണ്ടവ എന്നിങ്ങനെ പലരീതിയിലുള്ള ചോദ്യങ്ങളുണ്ടാകാം. ഇതൊക്കെ തിരിച്ചറിഞ്ഞ് ഓരോ ചോദ്യത്തിനും നിശ്ചിത സമയത്ത് നിശ്ചിത മാര്‍ക്കിനുവേണ്ട ഉത്തരം മാത്രം എഴുതുക. ചോദ്യവുമായി ബന്ധപ്പെട്ട പാഠഭാഗത്തുള്ള എല്ലാ ആശയങ്ങളും വാരി വലിച്ച് എഴുതേണ്ട.
കൈയ്യക്ഷരക്കാര്യം മറ്റൊരാള്‍ക്ക് എളുപ്പത്തില്‍ വായിക്കുവാന്‍ കഴിയും വിധം എഴുതണം.
🌐കൈയ്യക്ഷരത്തിന്‍റെ വലുപ്പം തീരെ കുറയ്ക്കരുത്.
വാക്കുകള്‍ തമ്മിലുള്ള അകലം വാക്യങ്ങള്‍ക്കിടയിലെ ചിഹ്നങ്ങള്‍ തുടങ്ങിയവ ശ്രദ്ധിക്കുക.
🌐ഒന്നിലധികം പേജുകളില്‍ നീളുന്ന ഉത്തരങ്ങള്‍ ഖണ്ഡികകളായി തിരിച്ച് എഴുതുക.
ഓരോ ഉത്തരവും തമ്മില്‍ അല്പം അകലം പാലിക്കുക.
🌐ചിത്രങ്ങള്‍, പട്ടികകള്‍, ഫ്‌ളോചാര്‍ട്ടുകള്‍ എന്നിവ തയ്യാറാക്കുമ്പോള്‍ മുഴുവന്‍ പേജിനേയും ഒന്നായിക്കണ്ട് ഭംഗിയാകത്തക്കവിധത്തില്‍ ചെയ്യണം.
🌐ചോദ്യങ്ങള്‍ക്ക് മാക്‌സിമം സ്‌കോര്‍ ലഭിക്കാന്‍
തന്നിരിക്കുന്ന പ്രസ്താവനയിലെ ആശയം കുട്ടി ഗ്രഹിച്ചിട്ടുണ്ടെങ്കില്‍ – 1 സ്‌കോര്‍ ലഭിക്കും.
🌐പാഠം സന്ദര്‍ഭവുമായി ബന്ധപ്പെടുത്തി വിശകലനം ചെയ്തിട്ടുണ്ടെങ്കില്‍ -2 സ്‌കോര്‍.
സ്വന്തമായി നിഗമനം രൂപപ്പെടുത്തി സമര്‍ത്ഥിച്ചിട്ടുണ്ടെങ്കില്‍ – 2സ്‌കോര്‍
🌐ഓരോ ചോദ്യത്തിനും എത്ര സമയം
ഓരോ ചോദ്യത്തനും ചെലവാക്കുന്ന സമയത്തെക്കുറിച്ച് പൊതുവെ സ്വീകരിക്കാവുന്ന രീതിയുണ്ട്. ഒറ്റവാക്കിന് 15 മുതല്‍ 30 വരെ സെക്കന്‍റ്. ഒബ്ജക്ടീവ് ടൈപ്പിന് 30 സെക്കന്‍റ് മുതല്‍ 1 മിനിട്ടുവരെ. ഒറ്റവാചകത്തില്‍ ഉത്തരമെഴുതേണ്ടവയ്ക്ക് 2 മുതല്‍ 5 വരെ മിനിട്ട്. പാരഗ്രാഫ് ടൈപ്പിന് 5 മുതല്‍ 10 വരെ മിനിട്ട്. ഇതില്‍ കൂടുതല്‍ സമയം ഒരു ചോദ്യത്തിനും ഉപയോഗിക്കരുത്. മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പര്‍ നോക്കി പരീക്ഷയുടെ രീതിയും മാതൃകയും മനസ്സിലാക്കുക. അതുവഴി ഓരോ ചോദ്യങ്ങള്‍ക്കുമുള്ള മാര്‍ക്ക്, ഉത്തരത്തിനുവേണ്ട ദൈര്‍ഘ്യം, എടുക്കാവുന്ന സമയം എന്നിവയെക്കുറിച്ചെല്ലാം ധാരണമുണ്ടാക്കാനും ഇത് നല്ലതാണ്.
🌐പരീക്ഷയ്ക്കുശേഷം ഒരു പരീക്ഷയില്‍ അല്‍പം മോശമായാല്‍ തന്നെ അത് ലോകാവസാനമൊന്നുമല്ല എന്ന് സമാധാനിക്കുക.
🌐എഴുതിക്കഴിഞ്ഞതിനെപ്പറ്റി മറ്റുള്ളവരുമായി താരതമ്യചര്‍ച്ചചെയ്ത് മനസംഘര്‍ഷം കൂട്ടേണ്ട. നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിവുള്ളതിന്‍റെ പരാമാവധി ചെയ്തു എന്ന് കരുതുക.
🌐ഒരു പരീക്ഷ കഴിഞ്ഞാല്‍ അടുത്ത പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് തുടങ്ങും.
🌐അവസാനത്തെ പരീക്ഷ കഴിഞ്ഞ് അടിച്ചുപൊളിക്കാം
അവസാനത്തെ പരീക്ഷയും തീര്‍ന്നാല്‍ വീട്ടുകാരുമായ് അടിച്ചുപൊളിച്ച് വിശ്രമിക്കുക. മാനസികോല്ലാസത്തിനുള്ള അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുക. വെയിലും മഞ്ഞും മഴയുമൊക്കെ ആസ്വദിച്ച് പ്രകൃതിയുമായി ഇണങ്ങുക. വായനശാലയില്‍ പോയി നല്ല പുസ്തകങ്ങള്‍ എടുത്ത് വായിക്കുക. പരീക്ഷാ ഫലത്തെ പ്രതീക്ഷയോടെ കാത്തിരിക്കാം. തുടര്‍ന്നുള്ള പഠനത്തെക്കുറിച്ചും അപേക്ഷിക്കേണ്ട സ്ഥാപനങ്ങളെക്കുറിച്ചും ഉപരിപഠനത്തിനുള്ള വിഷയത്തെക്കുറിച്ചുമൊക്കെ ആധികാരികമായി ധാരണയുണ്ടാക്കി അതിനായി തയ്യാറെടുക്കുക.

Follow us on

Related News