തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ വാർഷിക പരീക്ഷകൾ പുരോഗമിക്കുന്നു. 8,9 ക്ലാസുകളിലെ പരീക്ഷയാണ് ഇന്നലെ മുതൽ ആരംഭിച്ചത്. 8,9 ക്ലാസുകളിലെ പരീക്ഷകൾ മാർച്ച് 27ന് അവസാനിക്കും. ഈ വർഷം മുതൽ 8-ാം ക്ലാസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ ഓരോ വിഷയത്തിനും 30 ശതമാനം മാർക്ക് ഉറപ്പാക്കണമെന്നാണു പൊതുവിദ്യാഭ്യാസ വകു പ്പ് നിർദേശം. 30 ശതമാനം മാർക്ക് നേടാനാകാത്ത വിദ്യാർത്ഥികൾക്ക് പ്രത്യേക പഠന പിന്തുണ നൽകി ഈ അവധിക്കാലത്ത് തന്നെ ‘സേ’ പരീക്ഷ നടത്തി ആവശ്യമായ മാർക്ക് നേടാൻ അവസരം നൽകും. എൽപി, യുപി വിഭാഗം പരീക്ഷകൾ മാർച്ച് 18 മുതൽ ആരംഭിക്കും. എൽപി, യുപി വിഭാഗം പരീക്ഷകൾ മാർച്ച് 27ന് അവസാനിക്കും.

KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണം
തിരുവനന്തപുരം: എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലേക്കുള്ള തുടർ അലോട്മെന്റുകൾ...